പ്ര​സ് ക്ല​ബ്ബ് കാ​യി​ക മേ​ള
Sunday, January 20, 2019 11:49 PM IST
കോ​ഴി​ക്കോ​ട്: ക്രെ​സ​ന്‍റ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ച് കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​യി കാ​യി​ക മേ​ള സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു ഷൂ​ട്ടൗ​ട്ടി​ല്‍ പ​ങ്കെ​ടു​ത്തു കൊ​ണ്ട് കാ​യി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രെ​സ​ന്‍റ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യും പ്ര​സ് ക്ല​ബ്ബ് ടീ​മും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തോ​ടെ​യാ​ണ് മേ​ള ആ​രം​ഭി​ച്ച​ത്. 50 മീ​റ്റ​ര്‍, 100 മീ​റ്റ​ര്‍, ഷൂ​ട്ടൗ​ട്ട്, ഷോ​ട്പു​ട്, ക​മ്പ​വ​ലി, സ്ലോ ​ബൈ​ക്ക് റേ​സ്, ക്രി​ക്ക​റ്റ്, ലെ​മ​ണ്‍​സ്പൂ​ണ്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ല്‍ വ​ര​ദൂ​ര്‍, പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് കെ. ​പ്രേ​മ​നാ​ഥ്, സെ​ക്ര​ട്ട​റി പി. ​വി​പു​ല്‍​നാ​ഥ്, ക്രെ​സ​ന്‍റ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ പി.​എം. ഫ​യാ​സ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.