മ​രു​മ​ക​ൾ വീ​ടു​പൂ​ട്ടി പോ​യി, വ​യോ​ധി​ക​ൻ അ​ന്തി​യു​റ​ങ്ങു​ന്ന​ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ
Sunday, January 20, 2019 11:53 PM IST
നി​ല​ന്പൂ​ർ: മ​രു​മ​ക​ൾ വീ​ട് പൂ​ട്ടി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് വൃ​ദ്ധ​ൻ കി​ട​ക്കാ​നി​ട​മി​ല്ലാ​തെ നി​ല​ന്പൂ​ർ പു​തി​യ ബ​സ്റ്റാ​ന്‍റി​ൽ അ​ഭ​യം തേ​ടി. മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്കൈ​ക്കു​ത്ത് സ്വ​ദ്ദേ​ശി സ്റ്റാ​ൻ​ലി(75)​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് വീ​ടാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. കൊ​ടും ത​ണു​പ്പി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​ൻ ഉ​ട​തു​ണി മാ​ത്ര​മാ​ണു​ള്ള​ത്. വൃ​ദ്ധ​ന്‍റെ കൈ​യി​ൽ ഒ​രു കു​ട​യും വെ​ള്ള കു​പ്പി​യു​മു​ണ്ട്. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ബ്രാ​ഹിം ഇ​ല്ലി​ക്ക​ലാ​ണ് ഇ​യാ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് നി​ല​ന്പൂ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.
വൃ​ദ്ധ​ൻ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ത​ന്‍റെ ഭാ​ര്യ നേ​ര​ത്തെ മ​രി​ച്ചു. മ​ക്ക​ൾ ഇ​ല്ലാ​ത്ത ത​ങ്ങ​ൾ എ​ടു​ത്തു വ​ള​ർ​ത്തി​യ മ​ക​ന്‍റെ ഭാ​ര്യ ത​ന്നെ ഉ​പ​ദ​വി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം വീ​ടും പൂ​ട്ടി ഇ​വ​ർ പോ​യ​തോ​ടെ മ​റ്റ് ഒ​രു വ​ഴി​യു​മി​ല്ലാ​തെ സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.