‘ഓ​രോ മ​നു​ഷ്യ​നും അ​വ​നെ പ​റ്റി അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ആ​ധ്യാ​ത്മി​ക​ത’
Sunday, January 20, 2019 11:55 PM IST
നി​ല​ന്പൂ​ർ: ഓ​രോ മ​നു​ഷ്യ​നും അ​വ​നെ പ​റ്റി അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ആ​ധ്യാ​ത്മി​ക​ത​യെ​ന്ന് കാ​ര​ക്കോ​ട് രാ​മാ​ന​ന്ദാ​ശ്ര​മം മാ​ധി​പ​തി ഡോ.​ധ​ർ​മാ​ന​ന്ദ​സ്വാ​മി​ക​ൾ. വി​വേ​കാ​ന​ന്ദ വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ മ​ധു​വ​ന​ത്തി​ൽ ന​ട​ത്തി​യ ആ​ധ്യാ​ത്മി​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ​രി​ശു​ദ്ധി​ക്ക് വേ​ണ്ടി ആ​ച​രി​ക്കു​ന്ന നി​ഷ്ഠ​യാ​ണ് വ്ര​തം.
അ​തി​ന്‍റെ ല​ക്ഷ്യം ഈ​ശ്വ​ര​നെ സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ്. എ​ത്ര തീ​ർ​ത്ഥാ​ട​നം ന​ട​ത്തി​യി​ട്ടും മ​ന​സ് ശു​ദ്ധ​മാ​യി​ല്ലെ​ങ്കി​ൽ അ​ത് കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന്നും സ്വാ​മി പ​റ​ഞ്ഞു.
ഭ​ക്തി​യും പു​ണ്യ​വും നേ​ടാ​നാ​ണ് ഈ​ശ്വ​ര​നെ കാ​ണാ​ൻ പോ​കു​ന്ന​ത്. അ​ത് ആ​ചാ​ര​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ക​ണ്ടാ​ൽ പു​ണ്യം നേ​ടാ​ൻ ക​ഴി​യി​ല്ല. അ​ത്ത​ര​ത്തി​ൽ ഈ​ശ്വ​ര​നെ കാ​ണാ​ൻ ക​ഴി​ഞ്ഞ​വ​ർ​ക്ക് ഇ​പ്പോ​ൾ പ്രാ​ണ​ഭ​യ​മാ​ണു​ള്ള​തെ​ന്നും സ്വാ​മി പ​റ​ഞ്ഞു. വെ​ച്ചൂ​ർ ശ​ങ്ക​ർ ആ​ൻ​ഡ് പാ​ർ​ട്ടി​യു​ടെ ഭ​ജ​ന​യോ​ടെ​യാ​ണ് രാ​വി​ലെ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.
വി​വേ​കാ​ന​ന്ദ വി​ജ്ഞാ​ന കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ഭാ​സ്ക​ര​ൻ​പി​ള്ള ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ധാ​ർ​മ്മി​ക ജീ​വി​തം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ, ശ്രീ​രാ​മ​കൃ​ഷ്ണ വ​ച​നാ​മൃ​തം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ത്മ​സ്വ​രൂ​പാ​ന​ന്ദ സ്വാ​മി​ക​ൾ, ഉ​പ​നി​ഷ​ത്തു​ക​ൾ ആ​ധു​നി​ക ജീ​വി​ത​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​സാ​ഗ​ര ഗു​രു​മൂ​ർ​ത്തി, ആ​ധ്യാ​ത്മ സാ​ധ​ന എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ദാ​ന​ന്ദ​പു​രി സ്വാ​മി​ക​ൾ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.