കു​ട്ടി​ക​ളെ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി കാ​ണ​രു​ത്: സ്പീ​ക്ക​ർ
Sunday, January 20, 2019 11:55 PM IST
പൊ​ന്നാ​നി: ര​ക്ഷി​താ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യി കു​ട്ടി​ക​ളെ കാ​ണ​രു​തെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റും വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബാ​ല​സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി പൊ​ന്നാ​നി എം​ഇ​എ​സ് കോ​ളേ​ജ് സെ​മി​നാ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ക്ക​ൾ എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്ന​ത് ര​ക്ഷി​താ​ക്ക​ളു​ടെ സ്വ​പ്ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വ​രു​ത്. കു​ട്ടി​ത്ത​ത്തി​ന്‍റെ ആ​ത്മാ​വി​ഷ്കാ​രം ബാ​ല്യ​ത്തി​ന്‍റെ സ്വ​ത​ന്ത്ര​ത​യാ​ണ്. സ്വ​ന്തം മ​ക്ക​ളെ​ക്കു​റി​ച്ച് പ്ര​തീ​ക്ഷ​യു​ള്ള​വ​രാ​ണ് ന​മ്മ​ളോ​രോ​രു​ത്ത​രും. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വി​കാ​സ​ത്തി​നു​മാ​യി വീ​ടും സ്ഥ​ല​വും വ​രെ വി​ൽ​പ്പ​ന ന​ട​ത്തി വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​ന്ന കാ​ഴ്ച ലോ​ക​ത്ത് ഇ​വി​ടെ മാ​ത്ര​മേ കാ​ണൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​മ്മു​ടെ പ്ര​തീ​ക്ഷ​ക​ളെ കു​ട്ടി​യു​ടെ ആ​ഗ്ര​ഹ​മാ​ക്കി രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ശേ​ഷി​യാ​ണ് നാം ​ആ​ർ​ജി​ച്ചെ​ടു​ക്കേ​ണ്ട​തെ​ന്നും സ്പീ​ക്ക​ർ ഓ​ർ​മ​പ്പെ​ടു​ത്തി. ബാ​ല്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​കാ​സ​ത്തി​ന്‍റെ കൂ​ടി ല​ക്ഷ​ണ​മാ​ണെ​ന്നും ശി​ല്പ​ശാ​ല​യി​ലൂ​ടെ ല​ഭി​ച്ച ആ​ശ​യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ത​ന്ത്ര​മാ​യ ആ​ശ​യ​ങ്ങ​ൾ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ രം​ഗ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളോ​ട് സ്പീ​ക്ക​ർ പ​റ​ഞ്ഞു. ബാ​ലാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ഒ​രു ഹ​ബാ​ക്കി മാ​റ്റാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ മെ​ന്പ​ർ ഡോ.​എം.​പി.​ആ​ന്‍റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല​യി​ലെ പൊ​ന്നാ​നി, പെ​രു​ന്പ​ട​പ്പ്, കു​റ്റി​പ്പു​റം, തി​രൂ​ർ ബ്ലോ​ക്കു​ക​ളി​ലെ 22 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബാ​ല​സം​ര​ക്ഷ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വ​ളാ​ഞ്ചേ​രി, പൊ​ന്നാ​നി, തി​രൂ​ർ ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണ് ശി​ല്പശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.
ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ക​മ്മി​റ്റി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ബാ​ല​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​സു​രേ​ഷ് പ്ര​സം​ഗി​ച്ചു. ബാ​ല​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ബാ​ല​നീ​തി നി​യ​മം സം​യോ​ജി​ത ശി​ശു സം​ര​ക്ഷ​ണ പ​ദ്ധ​തി​യാ​യ ഐ​സി​പി​എ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി​യും പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നി​ംഗ് ഓ​ഫീ​സ​ർ എ​ൻ.​കെ.​ശ്രീ​ല​ത പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം എം.​പി.​ആ​ന്‍റ​ണി മാ​തൃ​കാ പ​ദ്ധ​തി അ​വ​ത​ര​ണ​ത്തി​ന്‍റെ​യും ഗ്രൂ​പ്പ് ച​ർ​ച്ച​യു​ടെ​യും മോ​ഡ​റേ​റ്റ​റാ​യി.
പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി.​മു​ഹ​മ്മ​ദ് കു​ഞ്ഞി, പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​റ്റു​ണ്ണി ത​ങ്ങ​ൾ, പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ല​ക്ഷ്മി, കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ത​വ​നാ​ട് മു​ഹ​മ്മ​ദ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.