ആ​യു​ർ​വേ​ദ കോ​ള​ജ്- കു​ന്നും​പു​റം റോ​ഡ് ഗ​താ​ഗ​ത​ യോ​ഗ്യ​മാ​ക്ക​ണമെന്ന്
Monday, January 21, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​യു​ർ​വേ​ദ കോ​ള​ജ് - കു​ന്നും​പു​റം റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ടാ​ർ ചെ​യ്ത് പൊ​ങ്കാ​ല ഉ​ത്സ​വ​ത്തി​ന് മു​ന്പ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന സ്ലാ​ബു​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു വി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍ ലോ​റ​സ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത​മം​ഗ​ലം വ​ന​ജ​ൻ, ഉ​ദ​യ​കു​മാ​ർ, ഷൈ​ജ​ല​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​യു​പി​എ​സി​ൽ അ​ഷ്ട​മി വി​ജ​യ് അ​നു​സ്മ​ര​ണം

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​യു​പി​എ​സി​ൽ ന​ട​ന്ന അ​ഷ്ട​മി വി​ജ​യ് അ​നു​സ്മ​ര​ണം പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ശ​ബ​രി​നാ​ഥ​പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ അ​ഷ്ട​മി വി​ജ​യ് പു​ര​സ്കാ​രം എം.​കെ. അ​തു​ൽ കൃ​ഷ്ണ, സി.​എ​സ്.​സാ​ധി​ക എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ഹെ​ഡ്മി​സ്ട്ര​സ് സി.​ഗീ​താ​കു​മാ​രി, ടി.​കെ.​ര​വീ​ന്ദ്ര​ൻ, പി.​വി.​വി​ശ്രു​ത​ൻ, എ​സ്.​ല​ളി​ത, ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ , സി.​കെ. സെ​ൻ, നി​ഹാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.