ക​ലാ​കാ​ര​ന്മാ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ക​ലാ​പ​ഠ​ന ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു
Monday, January 21, 2019 12:43 AM IST
വെ​ള്ള​റ​ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രും സാം​സ്കാ​രി​ക വ​കു​പ്പും പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ക​ലാ​പ​ഠ​ന ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത​കു​മാ​രി നി​ര്‍​വ​ഹി​ച്ചു.
വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് നേ​ടി​യ ക​ലാ​കാ​ര​ന്മാ​രാ​ണ് ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളാ​യ അ​മ്പൂ​രി, ആ​ര്യ​ന്‍​കോ​ട്, ക​ള്ളി​ക്കാ​ട്, കൊ​ല്ല​യി​ല്‍, കു​ന്ന​ത്തു​കാ​ല്‍, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, പെ​രു​ങ്ക​ട​വി​ള, വെ​ള്ള​റ​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ച്ചാ​ണ് മൃ​ദം​ഗം, വീ​ണ, വാ​യ്പ്പാ​ട്ട്, തി​യ​റ്റ​ര്‍ ആ​ര്‍​ട്ട്സ്, നാ​ട​ക​സം​വി​ധാ​നം, പെ​ര്‍​ഫോ​മ​ന്‍​സ് ആ​ര്‍​ട്ട്സ്, സ്ക​ള്‍​പ്ച​ര്‍ , നൃ​ത്തം, ചെ​ണ്ട, വ​യ​ലി​ന്‍, ക​ഥാ​പ്ര​സം​ഗം, തി​രു​വാ​തി​ര​ക്ക​ളി എ​ന്നീ 24 ക​ലാ​രൂ​പ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. 10 വ​യ​സ് മു​ത​ല്‍ പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ ക​ലാ​ഭ്യാ​സ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രെ സൗ​ജ​ന്യ​മാ​യി ക​ല​ക​ള്‍ അ​ഭ്യ​സി​പ്പി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ന്നു വ​ര്‍​ഷ​ക്കാ​ല കാ​ലാ​വ​ധി​യു​ള്ള പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ദം​ഗം, വ​യ​ലി​ന്‍, വാ​യ്പ്പാ​ട്ട് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് അം​ഗം സ്റ്റാ​ന്‍​ലി, അ​ബ്ദു​ല്‍ മു​ബാ​റ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.