നെ​യ്യാ​റ്റി​ൻ​ക​ര ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സമാപിച്ചു
Monday, January 21, 2019 12:44 AM IST
അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര ല​ത്തീ​ൻ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് ദി​വ​സ​മാ​യി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ സ​മാ​പ​നം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ മ​ധ്യ​സ്ഥം യാ​ചി​ച്ച് പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്ക് ജീ​വി​ത​ത്തി​ൽ വി​ജ​യ​മു​ണ്ടാ​കു​ന്നെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
ഓ​രോ ധ്യാ​ന​ങ്ങ​ളും വി​ശ്വാ​സ​സ​മൂ​ഹ​ത്തെ ആ​ത്മി​യ ഉ​ണ​ർ​വി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ശു​ശ്രൂ​ഷ കോ ​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍.​വി.​പി.​ജോ​സ്, ക​ണ്‍​വീ​ന​ർ ഫാ.​ജ​റാ​ൾ​ഡ് മ​ത്യാ​സ്, ഫാ.​നി​ക്സ​ണ്‍ രാ​ജ് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി . അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന കോ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലാ​ണ് ധ്യാ​നം ന​യി​ച്ച​ത്.