വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു
Monday, January 21, 2019 1:08 AM IST
നേ​മം: പാ​ച്ച​ല്ലൂ​രി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു. ക​ല്ലി​യൂ​ർ ധ​ർ​മ്മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​ത്തം വീ​ട്ടി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ വി​നോ​ദ് കു​മാ​ർ(39) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പാ​ച്ച​ല്ലൂ​ർ പ​ള്ളി​ക്കു സ​മീ​പ​ത്തു വ​ച്ച് ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക​ളെ സം​ഗീ​ത ക്ലാ​സി​ൽ വി​ട്ട ശേ​ഷം മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഭാ​ര്യ: ല​ക്ഷ്മി. മ​ക​ൾ: വ​ർ​ഷ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.