പാ​ത​യോ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കി വ​നം വ​കു​പ്പ്
Monday, January 21, 2019 10:36 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ടൗ​ണും സം​സ്ഥാ​ന പാ​ത​യ്ക്ക് ഇ​രു​വ​ശ​വും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ വൃ​ത്തി​യാ​ക്കി. നാ​ച്ചി​വ​യ​ൽ മു​ത​ൽ ക​രി​മൂ​ട്ടി വ​രെ​യു​ള്ള സം​സ്ഥാ​ന പാ​ത​ക്കി​രു​വ​ശ​ങ്ങ​ളു​മാ​ണ് ശു​ചി​യാ​ക്കി​യ​ത്.
പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നും മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തു​ന്ന​തി​നു​മാ​ണ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. മ​റ​യൂ​ർ റേ​ഞ്ചി​ന്‍റെ കീ​ഴി​ലു​ള്ള മ​റ​യൂ​ർ, നാ​ച്ചി​വ​യ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
മ​റ​യൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ ജോ​ബ് ജെ. ​നേ​ര്യം​പ​റ​ന്പി​ൽ, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ എ. ​നി​സാം എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.