മ​ക്കു​വ​ള്ളി​യും മ​ന​യ​ത്ത​ട​വും ഇ​ന്നു​മു​ത​ൽ പ്ര​കാ​ശി​ക്കും
Monday, January 21, 2019 10:41 PM IST
ചെ​റു​തോ​ണി: മൂ​ന്നു ഗ്രാ​മ​ങ്ങ​ളു​ടെ വൈ​ദ്യു​തി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മം​കു​റി​ച്ച് ഇ​ന്ന് വൈ​ദ്യു​തി എ​ത്തും. ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടി​യി​രു​ത്തി​യ കൈ​ത​പ്പാ​റ, മ​ക്കു​വ​ള്ളി, മ​ന​യ​ത്ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി​യു​ടെ പ്ര​കാ​ശ​കി​ര​ണ​ങ്ങ​ളെ​ത്തു​ന്ന​ത്.
ഏ​ഴ​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ അ​ര​ണ്ട വെ​ളി​ച്ച​ത്തി​ൽ ക​ഴി​ഞ്ഞു​കൂ​ടി​യ ഗ്രാ​മീ​ണ ജ​ന​ത​ക്കാ​ണ് വൈ​ദ്യു​തി​വെ​ട്ടം എ​ത്തു​ന്ന​ത്. മൂ​ന്നു ഗ്രാ​മ​ങ്ങ​ളെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ്. കേ​ന്ദ്ര ഗ്രാ​മീ​ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യാ​യ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​ത്.
ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ക്കു​വ​ള്ളി​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്യു​മെ​ന്ന് ജോ​യ്സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.