പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കു​ടും​ബ​ശ്രീ ് 40.83 കോ​ടി ‌വായ്പ നൽകി
Monday, January 21, 2019 10:55 PM IST
‌പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച കു​ടും​ബ​ശ്രീ മു​ഖേ​ന ഏ​ർ​പ്പെ​ടു​ത്തി​യ റീ​സ​ര്‍​ജ​ന്‍റ് കേ​ര​ളാ​ലോ​ണ്‍ സ്‌​കീം പ്ര​കാ​രം ജി​ല്ല​യി​ൽ ഇ​തേ​വ​രെ 40.83 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു.
615 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ മു​ഖേ​ന 4943 പേ​ർ പ​ലി​ശ​ര​ഹി​ത വാ​യ്പ സ്വ​ന്ത​മാ​ക്കി. മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, ജീ​വ​നോ​പാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ത് ല​ഭ്യ​മാ​ക്കാ​നും പ്ര​ള​യ​ത്തി​ല്‍ വീ​ടു​ക​ള്‍​ക്ക് ഉ​ണ്ടാ​യ ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നും വേ​ണ്ടി ന​ട​പ്പാ​ക്കി​യ​താ​ണ് വാ​യ്പാ പ​ദ്ധ​തി. ഒ​രു ല​ക്ഷം രൂ​പ വ​രെ ല​ഭി​ക്കും. വാ​യ്പ ല​ഭി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ് അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ല്‍ നി​ന്നും ആ​ദ്യം ഘ​ട്ടം മു​ത​ല്‍ സി​ഡി​എ​സു​ക​ള്‍​ക്ക് ല​ഭി​ച്ച​ത്.
വാ​യ്പ​യു​ടെ ഒ​മ്പ​ത് ശ​ത​മാ​നം വ​രെ​യു​ള്ള പ​ലി​ശ സ​ര്‍​ക്കാ​രാ​ണ് വ​ഹി​ക്കു​ന്ന​ത്.
36 മു​ത​ല്‍ 48 മാ​സം വ​രെ​യാ​ണ് വാ​യ്പ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി. ജി​ല്ല​യി​ലെ 1969 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളെ​യാ​യി​രു​ന്നു പ്ര​ള​യ​ക്കെ​ടു​തി ബാ​ധി​ച്ച​ത്.
സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഒ​റ്റ​ത്ത​വ​ണ ആ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യ 10000 രൂ​പ​യ്ക്ക് അ​ര്‍​ഹ​രാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​മാ​യ കു​ടും​ബ​നാ​ഥ​യ്ക്കാ​ണ് വാ​യ്പ​യ്ക്ക് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രു​ന്ന​ത്.
എ​ന്നാ​ല്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​ര്‍​ക്ക് അ​വ​രു​ടെ തൊ​ട്ട​ടു​ത്തു​ള്ള അ​യ​ല്‍​ക്കൂ​ട്ട​ത്തി​ല്‍ അം​ഗ​മാ​യ ശേ​ഷം വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു.
മാ​രാ​മ​ണ്‍, നെ​ടു​മ്പ്രം, കോ​യി​പ്രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, അ​യി​രൂ​ര്‍, പു​റ​മ​റ്റം, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് പു​റ​മ​റ്റം, വ​ട​ശേ​രി​ക്ക​ര ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ളി​ലൂ​ടെ​യാ​ണ് വാ​യ്പ വി​ത​ര​ണം ന​ട​ത്തി​യ​ത്.
2018 ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യെ​ങ്കി​ലും അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം പ​രി​ഗ​ണി​ച്ച് 31 വ​രെ കാ​ലാ​വ​ധി നീ​ട്ടി​യി​ട്ടു​ണ്ട്. ‌