പ്ര​ള​യ​ത്തി​ൽ വി​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള ജോ​യ് ഹോം​സ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Monday, January 21, 2019 10:55 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ൽ വീട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ജോ​യ് ഹോം​സ് പ​ദ്ധ​തി​ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.
പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 15 പേ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. കോ​ഴ​ഞ്ചേ​രി കു​ഴി​ക്കാ​ല സ്വ​ദേ​ശി​നി ജ​യ​ശ്രീ​യ്ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ല്ല​പ്പു​ഴ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത വി​ക്ര​മ​ൻ നി​ർ​വ്വ​ഹി​ച്ചു.
വാ​ർ​ഡ് മെം​ബ​ർ ര​ജ​നി വി​ശ്വ​നാ​ഥ​ൻ, ആ​ലു​ക്കാ​സ് മാ​നേ​ജ​ർ ബി​ജു ആ​ൻ​റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
റാ​ന്നി വ​ര​വൂ​രി​ലെ ആ​ദ്യ വീടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. മെം​ബ​ർ അ​നി​ത ഭാ​യ് പ​ങ്കെ​ടു​ത്തു . ‌