ഭ​ര​ണ​ഘ​ട​ന സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ജി​ല്ല​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും
Monday, January 21, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​നി​യ​മ​സ​ഭ​യും സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ​സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ജി​ല്ല​യി​ല്‍ സ്വീ​ക​ര​ണം ന​ൽ​കും.
സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​നാ​യി 101 അം​ഗ സം​ഘാ​ട​ക​സ​മി​തി​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്തു. സാ​ക്ഷാ​ര​താ​മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി.​വി. മാ​ത്യു ക​ൺ​വീ​ന​റാ​ണ്.
ക​ഴി​ഞ്ഞ 14ന് ​മ​ഞ്ചേ​ശ്വ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് നാളെ ​രാ​വി​ലെ 9:30ന് ​തി​രു​വ​ല്ല പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള ഓ​പ്പ​ണ്‍ എ​യ​ര്‍ സ്റ്റേ​ജി​ല്‍ (പൊ​യ്ക​യി​ല്‍ അ​പ്പ​ച്ച​ന്‍ ന​ഗ​ര്‍) സ്വീ​ക​ര​ണം ന​ല്‍​കും.
101 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ താ​ള​മേ​ള​ ങ്ങ​ളോ​ടെ സ്വീ​ക​രി​ക്കു​ന്ന സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ജി​ല്ലാ ഭ​ര​ണ​ കൂ​ട​വും ന​ഗ​ര​സ​ഭ​യും വി​വി​ധ വ​കു​പ്പു​ക​ളും സ്വീ​ക​ര​ണം ന​ല്‍​കും.
11.30 ന് ​പ​ന്ത​ളം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം (ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ​പ്പ​ണി​ക്ക​ര്‍ ന​ഗ​ര്‍) സ്വീ​ക​ര​ണം ന​ല്‍​കും.