നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധം വ​ള​ർ​ത്ത​ണം: മാ​ർ ക്രി​സോ​സ്റ്റ​മോ​സ് ‌
Monday, January 21, 2019 10:56 PM IST
‌തി​രു​വ​ല്ല: നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധം വ​ള​ർ​ത്ത​ണ​മെ​ന്ന് ഡോ.​യു​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് സ​ഭൈ​ക്യ പ്രാ​ർ​ഥ​ന വാ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കു​റ്റ​പ്പു​ഴ ജെ​റു​സ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ സാ​ന്നി​ധ്യ​മു​ള്ള മ​നു​ഷ്യ​രി​ലൂ​ടെ​യാ​ണ് സ​മൂ​ഹം നീ​തി​യു​ള്ള വ​രാ​യി​മാ​റ്റ​പ്പെ​ടു​ന്ന​തെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി. ബ​ല​ഹീ​ന​ർ​ക്കൊ​പ്പം പ​ങ്കു​ചേ​രു​ന്ന നീ​തി​യു​ടെ പ​ങ്കു​വ​യ്ക്ക​ൽ സ്നേ​ഹ​ത്തി​ന്‍റെ പു​തി​യ സം​സ്കൃ​തി വ​ള​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​സി​സി പ്ര​സി​ഡ​ന്‍റ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽസെ​ക്ര​ട്ട​റി ഫാ. ​ഡോ. റെ​ജി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.മാ​ത്യൂ​സ് മാ​ർ സി​ൽ​വാ​നോ​സ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ് ,സോ​ൺ പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് എ​ബ്ര​ഹാം, വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഡി. ഫി​ലി​പ്പ്, ഇ​ട​വ​ക വി​കാ​രി റ​വ. കെ. ​ഇ. ഗീ​വ​ർ​ഗീ​സ്, വ​ർ​ഗീ​സ് ടി.​മ​ങ്ങാ​ട്, ലി​നോ​ജ് ചാ​ക്കോ, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, എം.​ബിനൈ​നാ​ൻ, ആ​നി ചെ​റി​യാ​ൻ, ബി​ജു മ​തി​ലു​ങ്ക​ൽ, പൊ​ന്നു ജോ​ർ​ജ്ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌