രാ​ഷ്ട്രീ​യ അ​ധാ​ർ​മി​ക​ത​യു​ടെ വി​ജ​യ​മെ​ന്ന് യു​ഡി​എ​ഫ് യോ​ഗം ‌‌
Monday, January 21, 2019 10:56 PM IST
മ​ല്ല​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത് രാ​ഷ്ട്രീ​യ അ​ധാ​ർ​മി​ക​ത​യു​ടെ വി​ജ​യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​ര​ത്തോ​ടു​ള്ള ആ​ർ​ത്തി​മൂ​ല​മാ​ണ് യു​ഡി​എ​ഫി​ൽ നി​ന്നും ഒ​രാ​ളെ പ്ര​ലോ​ഭ​ന​ങ്ങ​ൾ ന​ൽ​കി കൂ​ടെ ക്കൂ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ശോ​ശാ​മ്മ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കു​ഞ്ഞു​കോ​ശി പോ​ൾ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി, കോ​ശി പി. ​സ​ഖ​റി​യ, ഓ​മ​ന സു​നി​ൽ, മി​നു സാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌