അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, January 21, 2019 11:04 PM IST
വ​ണ്ടി​ത്താ​വ​ളം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ന്നി​മാ​രി അ​ഞ്ചു​വ​ള​ക്കാ​ട് പ​രേ​ത​നാ​യ നൂ​ർ​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഹ​ക്കിം(38) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ മീ​നാ​ക്ഷി​പു​രം പൊ​ലീ​സ് ഔ​ട്ട്പോ​സ്റ്റി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഹ​ക്കി​മി​ന്‍റെ ബൈ​ക്ക് എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​ക്കിം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ഭാ​ര്യ: ലൂ​ബാ​ബ​ത്ത്. മ​ക്ക​ൾ: ല​ബീ​ബ്, ന​ഹിം, നൗ​ഫി​യ ഫാ​ത്തി​മ.