റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ പ്ര​വേ​ശ​നം: അപേക്ഷ ഫെബ്രുവരി പത്തുവരെ
Monday, January 21, 2019 11:06 PM IST
പാ​ല​ക്കാ​ട്: 2019-20 അ​ധ്യ​യ​ന വ​ർ​ഷം മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ൽ അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​നാ​യി നി​ല​വി​ൽ നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന അ​ട്ട​പ്പാ​ടി ഒ​ഴി​കെ​യു​ള​ള ഭാ​ഗ​ങ്ങ​ളി​ലെ പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മ​ൽ​സ​ര പ​രീ​ക്ഷ ഫെ​ബ്രു​വ​രി 23 ന് ​രാ​വി​ല 10 മു​ത​ൽ 12 വ​രെ ന​ട​ത്തും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 10.ര​ക്ഷി​താ​ക്ക​ളു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷ​മോ അ​തി​ൽ കു​റ​വോ ആ​വ​ണം. പ്രാ​ക്ത​ന​ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന​പ​രീ​ക്ഷ ബാ​ധ​ക​മ​ല്ല. വ​യ​നാ​ട് ജി​ല്ല​യി​ലെ പൂ​ക്കോ​ട,് ഇ​ടു​ക്കി ജി​ല്ല​യി​ലെ പൈ​നാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ക​ല​വ്യാ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ ആ​റാം ക്ലാ​സി​ലേ​ക്കും മ​റ്റ് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ അ​ഞ്ചാം ക്ലാ​സി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ ഫോ​മി​നും പാ​ല​ക്കാ​ട്/​ചി​റ്റൂ​ർ/​കൊ​ല്ല​ങ്കോ​ട് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ലും സി​വി​ൽ സ്റ്റേ​ഷ​നി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ലും ല​ഭി​ക്കും. ഫോ​ണ്‍ - 0491 2505383, 9496070339. ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് പാ​ല​ക്കാ​ട്-9496070366, ചി​റ്റൂ​ർ-9496070367, കൊ​ല്ല​ങ്കോ​ട്- 9496070399