ത​ല ചാ​യ്ക്കാ​ൻ ഇ​ടം​ന​ൽ​കി രൂ​പ​ത
Monday, January 21, 2019 11:19 PM IST
കൊ​ല്ലം: വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ത​ല​ചാ​യ്ക്കാ​ൻ ഇ​ടം ന​ൽ​കി കൊ​ല്ലം രൂ​പ​ത​യു​ടെ സ​ഹാ​യ​ഹ​സ്തം. കൊ​ട്ടി​യ​ത്തെ സാ​ലി​ക്കും ഇ​ര​വി​പു​ര​ത്തെ വി​ധ​വ​യാ​യ സ്റ്റാ​ൻ​സി​ക്കും ഭി​ന്ന​ശേ​ഷി​യു​ള്ള മി​നി​യു​ടെ കു​ടും​ബ​ത്തി​നു​മാ​ണ് ക്വ​യി​ലോ​ൺ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​വും കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ൺ​ഫ​റ​സും സ​യു​ക്ത​മാ​യി ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.

വീ​ടു​ക​ളു​ടെ ആ​ശീ​ർ​വാ​ദം കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു. കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.ക്യു​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ.​എ​സ്.​അ​ൽ​ഫോ​ൺ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജോ.​ആ​ന്‍റ​ണി അ​ല​ക്സ്, ഇ​ര​വി​പു​രം ഇ​ട​വ​ക വി​കാ​രി ഫാ.​മി​ൽ​ട്ട​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
മി​ൽ​ട്ട​ൺ ആ​ൽ​ബ​ർ​ട്ട് കാ​ക്ക​ത്തോ​പ്പ്, സ്റ്റാ​ൻ​സി ഇ​ര​വി​പു​രം, മി​നി ഇ​ര​വി​പു​രം, സാ​ലി എ​ന്നി​വ​ർ​ക്ക് ഭ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​മി​ച്ച് ന​ൽ​കി. ത​ക​ർ​ന്നു​പോ​യ​തും പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ചു​പോ​യ​തു​മാ​യ ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ആം​സ്ട്രോം​ഗ് മ​യ്യ​നാ​ട്, ജ​സ്റ്റി​ൻ ക​ണ്ട​ച്ചി​റ, ശാ​ന്തി ചാ​ത്ത​ന്നൂ​ർ, പൊ​ന്ന​ൻ പ​ത്രോ​സ് പ​ള്ളി​ത്തോ​ട്ടം, ല​തി​ക ആ​ന്‍റ​ണി പ്രാ​ക്കു​ളം എ​ന്നി​വ​രു​ടെ ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഫ​ണ്ടും ന​ൽ​കി സ​ഹാ​യി​ച്ചു.