മ​യ്യ​നാ​ട് എ.​ജോ​ൺ സ്മാ​ര​ക പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Monday, January 21, 2019 11:19 PM IST
കൊ​ല്ലം: കാ​ത്ത​ലി​ക് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ​യും കാ​ത്ത​ലി​ക് എ​ഡ്യൂ​ക്കേ​ഷ​ൻ വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​യ്യ​നാ​ട് എ.​ജോ​ൺ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം സം​ഘ​ടി​പ്പി​ച്ചു.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
കൊ​ല്ലം ര​പ​താ​ധ്യ​ക്ഷ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ സൂ​ര്യ​തേ​ജ​സാ​യി​രു​ന്നു മ​യ്യ​നാ​ട് എ.​ജോ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഐ​പി​എ​സ് നേ​ടി​യ ടി.​എ​ഫ്.​സേ​വ്യ​ർ, ഒ​ന്നാം റാ​ങ്ക് ജേ​താ​വ് ലി​യോ അ​ഗ​സ്റ്റി​ൻ ജോ​സ്, പി​എ​ച്ച്ഡി നേ​ടി​യ ഫാ.​ഡോ.​സി​ൽ​വി ആ​ന്‍റ​ണി, ഡോ.​റോ​ണി എ​സ്.​റോ​ബ​ർ​ട്ട്, ഡോ.​ഷ​ലീ​ന ജ​യ്സ​ൺ, ഡോ.​ജോ​സ​ഫ് സ​ക്ക​റി​യാ​സ്, ഡോ.​ജെ.​ഷീ​ജ, ഡോ.​ലാ​മെ​ന്‍റോ ടി.​സോ​മ​ർ​വെ​ൽ, ഡോ.​ഗ്രീ​ഷ്മ നി​സി യൂ​ജി​ൻ, ഡോ.​ഇ.,‌സു​രേ​ഷ്കു​മാ​ർ, ഡോ.​സാ​നി മേ​രി റൂ​സ് വെ​ൽ​റ്റ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
മു​ൻ ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ സേ​വ്യ​ർ, ഫാ.​ഡോ.​റോ​ൾ​ഡ​ൻ ജോ​സ് ജേ​ക്ക​ബ്, റ​വ.​ഡോ.​സി​ൽ​വി ആ​ന്‍റ​ണി, ഡോ.​ജോ​ൺ​സ​ൺ പ​യ​സ്, മാ​ർ​ഷ​ൽ ഫ്രാ​ങ്ക്, റോ​ബ​ർ​ട്ട് പ​ട്ട​ക​ട​വ്, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, മേ​ബി​ൾ ഫെ​ലി​ക്സ്, മൈ​ക്കി​ൾ സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.