റേ​ഷ​ൻ ക​ട​ക​ളി​ൽ സാ​ധ​നസാ​മ​ഗ്രി​ക​ൾ തൂ​ക്കി​യി​റ​ക്ക് സം​വി​ധാ​നം ആ​രം​ഭി​ച്ചു
Monday, January 21, 2019 11:19 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ തൂ​ക്കം തി​ട്ട​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ തൂ​ക്കി​യി​റ​ക്ക​ൽ സ​മ്പ്ര​ദാ​യം ആ​രം​ഭി​ച്ച​ത്.
റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ഇ​ത് മൂ​ല​മു​ണ്ടാ​കു​മെ​ന്ന് ഓൾ കേ​ര​ളാ നെ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് തേ​വ​റ നൗ​ഷാ​ദ് പ​റ​ഞ്ഞു.​ ക​രു​നാ​ഗ​പ്പ​ള്ളി 117ാം ന​മ്പ​ർഎആർഡി ഷോ​പ്പി​ലാ​ണ് ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ന​ട​ന്ന​ത്.​ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എം ​ഷം​സു​ദീ​ൻ കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ മു​ന​മ്പ​ത്ത് ഗ​ഫൂ​ർ, ജെ ​അ​സ്ലം, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു ബ​ഷീ​ർ, ഉ​ണ്ണി​കൃ​ഷ്ണ​പ​ണി​ക്ക​ർ, സു​ശീ​ല എ​ന്നി​വ​ർ പ്രസംഗിച്ചു.​ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ ഷോ​പ്പു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.