തൈ​പ്പൂ​യ​ക്കാ​വ​ടി​യു​മേ​ന്തി വി​ശ്വാ​സി​ക​ൾ; പ​ന്മ​നക്ഷേ​ത്രം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Monday, January 21, 2019 11:23 PM IST
പ​ന്മ​ന: തൈ​പ്പൂ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ള്‍ കാ​വ​ടി​യു​മേ​ന്തി പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി മു​രു​ക ദ​ര്‍​ശ​നം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ല്‍ ത​ന്നെ ക്ഷേ​ത്ര​വും പ​രി​സ​ര​വും പീ​ലി​ക്കാ​വ​ടി ഏ​ന്തി​യ ഭ​ക്ത​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞ് ക​വി​ഞ്ഞു.​
ദ​ര്‍​ശ​ന​ത്തി​നാ​യി മ​ണി​ക്കൂ​റോ​ളം കാ​ത്ത് നി​ന്നാ​ണ് ഭ​ക്ത​ര്‍ കാ​വ​ടി​യ​ഭി​ഷേ​കം ന​ട​ത്തി​യ​ത്.​ ആ​ബ​ാലവൃ​ദ്ധം ജ​ന​ങ്ങ​ളും കാ​പ്പ​ണി​ഞ്ഞ് കാ​വ​ടി ഏ​ന്തി ഉ​റ​ഞ്ഞ് തു​ള​ളി​യാ​ണ് പ​ന്മ​ന​യി​ലെ​ത്തി​യ​ത്. ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്രം, പ​ന്മ​ന ക​ണ്ണ​ന്‍​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്രം, മ​ട​പ്പ​ള​ളി മു​ടി​വെ​ച്ച​ഴി​ക​ത്ത് ക്ഷേ​ത്രം തു​ട​ങ്ങി വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് ഗ​ജ​വീ​ര​ന്‍​മാ​ര്‍ വാ​ദ്യ മേ​ള​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഭ​സ്മ​ക്കാ​വ​ടി, വേ​ല്‍​ക്കാ​വ​ടി, പ​നി​നീ​ര്‍​ക്കാ​വ​ടി എ​ന്നി​വ എ​ടു​ത്ത് ഹ​ര​ഹ​ര മ​ന്ത്ര​ങ്ങ​ളാ​ല്‍ മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ദേ​ശീ​യ​പാ​ത​വ​ഴി പ​ന്മ​ന സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തി പ്ര​ദ​ക്ഷി​ണം വെ​ച്ച് മു​രു​ക ദ​ര്‍​ശ​ന സു​കൃ​തം നേ​ടി.
ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​ര്‍​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണവും ഒ​രു​ക്കി​യി​രു​ന്നു.