നോ​ർ​ക്കാ റൂ​ട്ട്സ് പ്ര​വാ​സി​ക​ൾ​ക്ക് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​രു​ത്
Monday, January 21, 2019 11:23 PM IST
കൊ​ല്ലം: വി​ദേ​ശ​ത്ത് നി​ന്ന് തി​രി​കെ വ​ന്ന് നാ​ട്ടി​ൽ നി​ൽ​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഴി​ഞ്ഞ് പോ​യാ​ൽ ചി​കി​ൽ​സാ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി നോ​ർ​ക്കാ റൂ​ട്ട്സ് അ​ടി​യ​ന്തി​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.എ​സ് വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
നോ​ർ​ക്കാ ന​ട​പ്പാ​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പ​ദ്ധ​തി നാ​ട്ടി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം വ​രു​ത്തി ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വ്യാ​പ്തി വ​ർ​ധിപ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​മ​നി​ധി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള പ​ലി​ശ ര​ഹി​ത വാ​യ്പ പ​ദ്ധ​തി​യും പ​ഠ​ന​ത്തി​നാ​യു​ള്ള ലം​പ്സം ഗ്രാ​ന്‍റും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കേ​ണ്ട​താ​ണെ​ന്നും സ​മ്മേ​ള​നം​ വി​ല​യി​രു​ത്തി.
തേ​വ​ള്ളി കെ.​എ​സ്. രാ​ജീ​വി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ നെ​യ്ത്തി​ൽ വി​ൻ​സ​ന്‍റ്, കെ.​എ​സ്. ക​മ​റു​ദീ​ൻ മു​സ​ലി​യാ​ർ, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, ഡോ. ​ജി.​കെ. കു​ഞ്ചാ​ണ്ടി​ച്ച​ൻ, അ​ഞ്ച​ൽ കെ. ​വേ​ണു​ഗോ​പാ​ൽ, കു​ള​ക്ക​ട ജോ​ണ്‍ ജോ​ർ​ജ്, കാ​ർ​മ്മ​ൽ ജോ​സ​ഫ്, കാ​വ​നാ​ട് സു​രേ​ഷ് ബാ​ബു, ഷീ​ബാ ഡ​ക്ല​സ്, പ്ര​ഭാ മോ​ഹ​ന​ൻ, കൊ​ല്ലം​ അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി അ​ഞ്ച​ൽ കെ. ​വേ​ണു​ഗോ​പാ​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കു​ള​ക്ക​ട ജോ​ർ​ജ് ജോ​ണി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ ുമാ​ർ കാ​വ​നാ​ട് സു​രേ​ഷ്ബാ​ബു, ത​ട്ടാ​മ​ല ജോ​സ​ഫ് സോ​മ​ൻ, ഓ​ച്ചി​റ ജോ​ഷ്, ശി​വ​ഹ​രി ജ​യ​ച​ന്ദ്ര കു​റു​പ്പ്, അ​ജ​യ​കു​മാ​ർ മൈ​നാ​ഗ​പ്പ​ള്ളി, ജി​ജു എ​സ്. ബം​ഗ്ലാ​വി​ൽ​ ഗം​ഗാ​ദ​ത്ത​ൻ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി പന്മന ജ​ഗ​ദീ​ശ​ൻ, തൊ​ടി​യൂ​ർ ഹം​ഷാ​ദ് മു​ഹ​മ്മ​ദ് കു​ഞ്ഞ്, പാ​രി​പ്പ​ള്ളി ച​ന്ദ്ര​ജ​ൻ, ആ​യൂ​ർ സ്റ്റീ​ഫ​ൻ, ഷീ​ബാ ഡ​ക്ല​സ് എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി റൊ​മ​ൻ​സ് മീ​ര കൊ​ട്ടി​യം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.