കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷ​പെ​ടു​ത്തി
Monday, January 21, 2019 11:23 PM IST
കു​ന്നി​ക്കോ​ട് : കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി.​കോ​ട്ട​വ​ട്ടം മാ​ക്ക​ന്നൂ​ർ ജോ​സ​ഫി​ന്‍റെ ആ​ടി​നെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.
ചെ​മ്പു​മ​ല അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലെ നാ​ല്പ​ത് അ​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള പ​ന്ത്ര​ണ്ട​ടി വെ​ള്ളം ഉ​ള്ള കി​ണ​റ്റി​ലാ​ണ് ആ​ട് വീ​ണ​ത്. മ​റ്റ് ആ​ടു​ക​ളോ​ടൊ​പ്പം തോ​ട്ട​ത്തി​ൽ മേ​യു​ക​യാ​യി​രു​ന്ന ആ​ട് കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​ര​ച്ചി​ൽ കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി. ഒ​രാ​ൾ കി​ണ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി​യെ​ങ്കി​ലും കി​ണ​റ്റി​നു​ള്ളി​ൽ വാ​യു ല​ഭി​ക്കാ​ത്ത​തി​നാ​ൽ തി​രി​ച്ചു ക​യ​റി.
ഉ​ട​നെ പു​ന​ലൂ​ർ ഫ​യ​ർ ഫോ​ഴ്‌​സ് ഉ​ദോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​മാ​യി എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ ഓ​ക്സി​ജ​നു​മാ​യി കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യാ​ണ് ആ​ടി​നെ പു​റ​ത്ത് എ​ത്തി​ച്ച​ത്. നാ​ട്ടു​കാ​രും സ​ഹാ​യ​ത്തി​നാ​യി കൂ​ടി. ഏ​ക​ദേ​ശം 40അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ആ​ട് വീ​ണ​തെ​ങ്കി​ലും മ​റ്റു കു​ഴ​പ്പ​മൊ​ന്നും കൂ​ടാ​തെ ആ​ടി​നെ പു​റ​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും.