മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തും: പ്ര​വാ​സി ക​മ്മീ​ഷ​ൻ
Tuesday, January 22, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ളെ കൂ​ടി പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​മാ​ക്കാൻ സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് പ്ര​വാ​സി ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ റി​ട്ട. ജ​സ്റ്റി​സ് പി. ​ഭ​വ​ദാ​സ​ൻ അ​റി​യി​ച്ചു. നി​ല​വി​ൽ 60 വ​യ​സി​നു താ​ഴെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​ണ് ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​കാ​ൻ അ​ർ​ഹ​ത. കേ​ര​ള​ത്തി​ലെ പ്ര​വാ​സി​ക​ളി​ൽ 15 ശ​ത​മാ​നം മാ​ത്ര​മാ​ണ് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​മാ​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ 2000 പ്ര​വാ​സി​ക​ൾ മാ​ത്ര​മാ​ണ് ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.
ചു​രു​ങ്ങി​യ​ത് ര​ണ്ടു വ​ർ​ഷം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത​വ​ർ​ക്കാ​ണ് പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​മാ​വാ​ൻ ക​ഴി​യു​ക. വ​ർ​ഷ​ത്തി​ൽ 1200 രൂ​പ വീ​തം കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ർ​ഷ​മെ​ങ്കി​ലും അം​ശദാ​യം അ​ട​ച്ച​വ​ർ​ക്ക് അ​റു​പ​തു വ​യ​സി​നു ശേ​ഷം പ്ര​തി​മാ​സം 2000 രൂ​പ ക്ഷേ​മ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. നേ​രി​ട്ടോ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ അ​പേ​ക്ഷി​ക്കാം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ ക്ഷേ​മ​നി​ധി അം​ഗ​ത്വ കാ​ർ​ഡ് ല​ഭി​ക്കും. പാ​സ്പോ​ർ​ട്ടി​ലെ പ്രാ​യ​വും സ്കൂ​ൾ ര​ജി​സ്റ്റ​റി​ലെ പ്രാ​യ​വും ത​മ്മി​ൽ അ​ന്ത​ര​മു​ള്ള കേ​സു​ക​ളി​ൽ സ്കൂ​ൾ ര​ജി​സ്റ്റ​റി​ലെ പ്രാ​യം പ​രി​ഗ​ണി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​റ്റ​സ്റ്റ് ചെ​യ്ത പ​ക​ർ​പ്പു​ക​ൾ സ​ത്യാ​വാങ് മൂ​ല​വും ബോ​ർ​ഡി​നു സ​മ​ർ​പ്പി​ക്ക​ണം.
ക​ൽ​പ്പ​റ്റ ഗ​വ. റ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ്ര​വാ​സി ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ 16 പ​രാ​തി​ക​ൾ ല​ഭി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ച് പ​രാ​തി​ക​ളും നോ​ർ​ക്ക റൂ​ട്സു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നു പ​രാ​തി​ക​ളു​മ​ട​ക്കം എ​ട്ടെ​ണ്ണം പ​രി​ഹ​രി​ച്ചു. മ​റ്റു പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. വി​ദേ​ശ തൊ​ഴി​ൽ​ദാ​യ​ക​രി​ൽ നി​ന്നും അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ര​ണ്ടു പ​രാ​തി​ക​ളും ക​മ്മീ​ഷ​നു മു​ന്പാ​കെ ല​ഭി​ച്ചു. പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള​ള​തും കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​മാ​യ കേ​സു​ക​ൾ ക​ണ്ടെ​ത്തി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ അ​ദാ​ല​ത്ത് വ​ഴി ശ്ര​മി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റി​ട്ട. ജ​സ്റ്റി​സ് പി. ​ഭ​വ​ദാ​സ​ൻ അ​റി​യി​ച്ചു.
കൂ​ടു​ത​ൽ പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ നേ​രി​ട്ട​റി​യി​ച്ചാ​ൽ ജി​ല്ല​യി​ൽ പ്ര​ത്യേ​കം അ​ദാ​ല​ത്ത് ന​ട​ത്താ​നും ക​മ്മീ​ഷ​ൻ ത​യ്യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വാ​സി​ക​ൾ പ​ണം ക​ടം ന​ൽ​കി ച​തി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ർ അ​പ​രി​ചി​ത​രി​ൽ നി​ന്ന​ട​ക്കം പൊ​തി സ്വീ​ക​രി​ക്കു​ന്പോ​ൾ ച​തി​ക്ക​യി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
വി​ദേ​ശ​ത്തു നി​ന്നും ജോ​ലി ഉ​പേ​ക്ഷി​ച്ച് തി​രി​ച്ചെ​ത്തി​യ നോ​ർ​ക്ക​യി​ൽ അം​ഗ​ത്വ​മു​ള്ള​വ​ർ​ക്ക് വാ​യ്പാ സ​ബ്സി​ഡി​യും നോ​ർ​ക്ക ന​ൽ​കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​ത്ത ബാ​ങ്കു​ക​ൾ വ​ഴി​യും സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യു​മാ​ണ് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​ത്.
10 ല​ക്ഷം രൂ​പ​യ്ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ​വ​രെ​യാ​ണ് നി​ല​വി​ൽ നോ​ർ​ക്ക സ​ബ്സി​ഡി ന​ൽ​കു​ന്ന​ത്. വീ​ട്ടു​ജോ​ലി, ന​ഴ്സിം​ഗ് തൊ​ഴി​ൽ​മേ​ഖ​ല​യി​ലെ അ​ഭി​മു​ഖ​ങ്ങ​ളി​ൽ ജോ​ബ്സ് നോ​ർ​ക്ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ലാ​സം www.josbnorka.gov.in സി​റ്റിം​ഗി​ൽ ക​മ്മീ​ഷ​ൻ അം​ഗം ആ​സാ​ദ് തി​രൂ​ർ, മെം​ബ​ർ സെ​ക്ര​ട്ട​റി എ​ച്ച്. നി​സാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. മ​ധു​സൂ​ദ​ന​ൻ പി​ള്ള, നോ​ർ​ക്ക റൂ​ട്സ് പ്ര​തി​നി​ധി ബി. ​ബാ​ബു​രാ​ജ​ൻ, പ്ര​വാ​സി ക്ഷേ​മ​നി​ധി പ്ര​തി​നി​ധി കെ. ​രാ​ഗേ​ഷ്, വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.