ക​ണ്‍​വൻ​ഷ​ൻ നടത്തി
Tuesday, January 22, 2019 12:27 AM IST
മാ​ന​ന്ത​വാ​ടി: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ന​ട​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധം വി​ജ​യി​പ്പി​ക്കാ​ൻ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​വൈ​എ​ഫ് ക​ണ്‍​വൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ യു​ഡി​വൈ​എ​ഫ് ക​ണ്‍​വൻ​ഷ​നു​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കും.
ഫെ​ബ്രു​വ​രി​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ൽ വി​പു​ല​മാ​യ ക​ണ്‍​വൻ​ഷ​ൻ ന​ട​ത്തു​മെ​ന്നും ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​ത്തി​ന് അ​ഞ്ഞൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും ക​ണ്‍​വൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. യു​ഡി​വൈ​എ​ഫ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. രാ​ജേ​ഷ് കു​മാ​ർ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് വാ​ളാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത്‌ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് കാ​ട്ടി​ക്കു​ളം, എ​ൽ​ബി​ൻ മാ​ത്യു, മോ​യി​ൻ​കാ​സിം, ക​ബീ​ർ മാ​ന​ന്ത​വാ​ടി, ഫൈ​സ​ൽ ആ​ല​ന്പാ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണ്ഡ​ലം കോ ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യി അ​സീ​സ് വാ​ളാ​ടി​നേ​യും ഹാ​രി​സ് കാ​ട്ടി​ക്കു​ള​ത്തേ​യും തെ​ര​ഞ്ഞെ​ടു​ത്തു.