കേ​ര ഗ്രാ​മം പ​ദ്ധ​തി: ചാ​ലി​യാ​റി​ൽ തെ​ങ്ങു​ക​യ​റ്റ മ​ത്സ​ര​വും പ​രി​ശീ​ല​ന​വും
Tuesday, January 22, 2019 12:33 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര ക​ർ​ഷ​ക​ർ​ക്കാ​യി തെ​ങ്ങു​ക​യ​റ്റ മ​ത്സ​ര​വും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ചാ​ലി​യാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.
നി​ല​വി​ലെ കേ​ര കൃ​ഷി നി​ല​നി​ർ​ത്തു​ക​യും കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്കു വ്യാ​പി​പ്പി​ക്കു​ക​യും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ന്പു ഒ​രു വ​ർ​ഷ​മാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി.
ഇ​തി​പ്പോ​ൾ മൂ​ന്നു വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കേ​ന്ദ്ര,സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ളു​പ​യോ​ഗി​ച്ചു 95 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ഓ​രോ വ​ർ​ഷ​വും ന​ട​പ്പാ​ക്കു​ക​യെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച തെ​ങ്ങു​ക​യ​റ്റ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം കേ​ര​ള​സ​മി​തി പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്കു പി.​കെ ബ​ഷീ​ർ എം​എ​ൽ​എ കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഉ​പാ​ധ്യ​ക്ഷ എം.​ടി.​ല​സ്ന, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, പി.​പ്ര​മീ​ള, അ​ച്ചാ​മ്മ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഡ​യ​റ​ക്ട​ർ എ​മി​പോ​ൾ, മ​ണ്ണു സം​ർ​ക്ഷ​ണ ജി​ല്ലാ ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ഉ​മ്മ​ർ​കോ​യ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ തോ​പ്പി​ൽ ചേ​ക്കു, ക​ല്ല​ട കു​ഞ്ഞി​മു​ഹ​മ്മ​ദ്, തോ​ണി​യി​ൽ സു​രേ​ഷ്, ദേ​വ​രാ​ജ​ൻ, കേ​ര​ള​സ​മി​തി സെ​ക്ര​ട്ട​റി ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തെ​ങ്ങു​ക​യ​റ്റ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം പെ​രു​വ​ന്പാ​ടം സ്വ​ദേ​ശി ജോ​ബി പു​ത്ത​ൻ ക​ള​പ്പു​ര​ക്ക​ൽ, ര​ണ്ടാം സ​മ്മാ​നം അ​ഞ്ചു​ക​ണ്ട​ൻ ഷു​ക്കൂ​ർ, മൂ​ന്നാം സ​മ്മാ​നം അ​ന്പാ​യ​ത്തൊ​ടി രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​ടി. ഇ​വ​ർ​ക്ക് യ​ഥാ​ക്ര​മം 2000, 1000, 750 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കി. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി 500 രൂ​പ​യും ന​ൽ​കി.