ആ​ദി​വാ​സികളുടെ പു​ന​ര​ധി​വാ​സം: യോ​ഗം ചേ​ർ​ന്നു
Tuesday, January 22, 2019 12:33 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യം നാ​ശം വി​ത​ച്ച ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ലും​മൂ​ല കോ​ള​നി​യു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ബ് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ കെ.​കെ.​അ​രു​ണ്‍​കു​മാ​ർ, നി​ല​ന്പൂ​ർ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ സി.​വി.​മു​ര​ളീ​ധ​ര​ൻ, മ​ല​പ്പു​റം ടൗ​ണ്‍ പ്ലാ​ന​ർ പി.​എ.​ആ​യി​ഷ, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​സ്, ഐ​ടി​ഡി​പി ഉ​ദ്യേ​ഗാ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പ്ര​ള​യ​ത്തി​ൽ മു​ഴു​വ​നാ​യി ന​ശി​ച്ച മ​തി​ലും​മൂ​ല കോ​ള​നി​ക്ക് പ​ക​രം ക​ണ്ണം​കു​ണ്ടി​ൽ സ്ഥാ​പി​ക്കു​ന്ന കോ​ള​നി​യെ, ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ മി​ക​ച്ച കോ​ള​നി​യാ​ക്കി മാ​റ്റാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന 34 കു​ടും​ബ​ങ്ങ​ളെ പ​ഞ്ചാ​യ​ത്തി​ലേ​ക്കു വി​ളി​പ്പി​ച്ചു അ​വ​ർ​ക്കു ഏ​തു ത​ര​ത്തി​ലു​ള്ള ആ​വ​ശ്യ​മാ​ണ് വേ​ണ്ട​തെ​ന്നു സം​ഘാം​ഗ​ങ്ങ​ൾ ചോ​ദി​ച്ചു.
കൂ​ടു​ത​ൽ പേ​രും പ​ശു​വി​നെ വ​ള​ർ​ത്തി ജീ​വി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നു അ​റി​യി​ച്ചു. സ്ഥ​ലം ന​ൽ​കി​യാ​ൽ കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും കോ​ള​നി നി​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ത​നു​സ​രി​ച്ചു​ള്ള തീ​രു​മാ​നം പെ​ട്ടെ​ന്നു കൈ​കൊ​ണ്ടു സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നു യോ​ഗ​ത്തി​നു ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പു​ന​ര​ധി​വാ​സം വൈ​കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, പൂ​ക്കോ​ട​ൻ നൗ​ഷാ​ദ് എ​ന്നി​വ​ർ സ​ബ് ക​ള​ക്ട​റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. വാ​ട​ക വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന 34 കു​ടും​ബ​ങ്ങ​ളി​ൽ എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കു ഇ​തു​വ​രെ ഒ​രു വാ​ട​ക​യും സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ല. 4500 രൂ​പ വാ​ട​ക​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ വാ​ട​ക​യാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന 2500 രൂ​പ​ക്ക് പു​റ​മെ 2000 രൂ​പ സ്വ​ന്ത​മാ​യും ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ്ര​ള​യം ക​ഴി​ഞ്ഞു അ​ഞ്ചു​മാ​സ​മാ​യി​ട്ടും ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടു​ക​ളെ​യും ഇ​വ​ർ ചോ​ദ്യം ചെ​യ്തു. പ്ര​ള​യ​ത്തി​ൽ വീ​ടു പോ​യ​വ​ർ സ​ഹാ​യ​ത്തി​നു​ള്ള സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം അ​നു​വ​ദി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ അ​റി​യി​ച്ചു.