പാ​ഴ്‌വ​സ്തു​ ശേ​ഖ​രി​ക്കു​ന്ന​വ​ർ​ക്കു ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​രം
Tuesday, January 22, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ ജീ​വ​നം ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ദ്വൈ​മാ​സ ശു​ചി​ത്വാ​വ​ബോ​ധ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ഗ​ര​ത്തി​ലെ പാ​ഴ്‌വ​സ്തു ശേ​ഖ​രി​ക്കു​ന്ന​വ​രെ​യും പാ​ഴ്‌വ​സ്തു വ്യാ​പാ​രി​ക​ളെ​യും ആ​ദ​രി​ച്ചു.
ന​ഗ​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പാ​ഴ്‌വ​സ്തു വ്യാ​പാ​രം ന​ട​ത്തു​ന്ന 15 പേ​രും തെ​രു​വി​ൽ നി​ന്നു പാ​ഴ്‌വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന 12 പേ​രു​മ​ട​ക്കം 27 പേ​രെ​യാ​ണ് ന​ഗ​ര​സ​ഭ ആ​ദ​രി​ച്ച​ത്.
പാ​ഴ്‌വ​സ്തു വ്യാ​പാ​രി​ക​ളാ​യി പ​ട്ട​ണ​ത്തി​ലു​ള്ള 15 പേ​ർ സ്വ​ന്തം നി​ല​യി​ലും ന​ഗ​ര​സ​ഭ ജീ​വ​നം പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചും ന​ഗ​ര​ത്തി​ലെ ട​ണ്‍ ക​ണ​ക്കി​നു പാ​ഴ് വ​സ്തു​ക്ക​ൾ പു​ന​രു​പ​യോ​ഗ സാ​ധ്യ​മാ​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ത്തി​ലെ പ്ലാ​സ്റ്റി​ക്ക് അ​ട​ക്ക​മു​ള്ള പാ​ഴ്‌വ​സ്തു​ക്ക​ൾ വേ​ർ​തി​രി​ച്ചു പു​ന​രു​പ​യോ​ഗ സാ​ധ്യ​മാ​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വും ന​ഗ​ര​സ​ഭ​ക്കു ന​ൽ​കു​മെ​ന്നു ച​ട​ങ്ങി​ൽ വ്യാ​പാ​രി​ക​ൾ ഉ​റ​പ്പു ന​ൽ​കി.
ആ​രും ശ്ര​ദ്ധി​ക്കാ​ത്ത​വ​രും അ​വ​ഗ​ണ​ന​ക​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രി​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് പാ​ഴ് വ​സ്തു​ക്ക​ൾ ദി​വ​സ​വും തെ​രു​വു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രു​ടെ വി​ശ​ദ​മാ​യ സ​ർ​വേ ന​ട​ത്തി അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യാ​റാ​ക്കും.
ന​ഗ​ര​ത്തി​ൽ പാ​ഴ് വ​സ്തു ശേ​ഖ​രി​ക്കു​ന്ന മു​കേ​ഷ് -ക​ന്യാ​കു​മാ​രി ദ​ന്പ​തി​ക​ളു​ടെ ജീ​വി​താ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന ഈ ​ദ​ന്പ​തി​ക​ൾ​ക്കു ര​ണ്ടു മ​ക്ക​ളു​ണ്ട്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രാ​ണ് ന​ഗ​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പാ​ഴ് വ​സ്തു ശേ​ഖ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട കു​ടും​ബം.
ച​ട​ങ്ങി​ൽ പാ​ഴ് വ​സ്തു വ്യാ​പാ​രി​ക​ൾ​ക്കും ശേ​ഖ​രി​ക്കു​ന്ന​വ​ർ​ക്കും ന​ഗ​ര​സ​ഭ​യു​ടെ ഐ​ഡ​ന്‍റി കാ​ർ​ഡും ഷീ​ൽ​ഡും ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ കി​ഴി​ശേ​രി ബാ​പ്പു, സ്ക്രാ​പ്പ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​രാ​മ​ദാ​സ് സ്വാ​ഗ​ത​വും പി.​രാ​ജീ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.