ഗ്ലൂ​ക്കോ​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്തു
Tuesday, January 22, 2019 12:33 AM IST
മ​ല​പ്പു​റം: വ​യോജ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി ഗ്ലൂ​ക്കോ​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്യു​ന്ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ വ​യോ​മ​ധു​രം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. 60 വ​യ​സ് പൂ​ർ​ത്തി​യാ​യ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​മേ​ഹ രോ​ഗി​ക​ളാ​യ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കാ​ണ് ഗ്ലൂ​ക്കോ​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു 400 പേ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്. ജ​മീ​ല അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ്ക്ക​ൽ, ജി​ല്ലാ വ​യോ​ജ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ സി. ​വി​ജ​യ​ല​ക്ഷ്മി, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ്, വ​യോ​മി​ത്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ഫ​ർ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ടി നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.