സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു എ​സ്എ​ഫ്ഐ മാ​ർ​ച്ച് നടത്തി
Tuesday, January 22, 2019 12:34 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല​യെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ക, സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്നു വ​രു​ന്ന വി​ദ്യാ​ർ​ഥി വി​രു​ദ്ധ ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ​ർ​വ​ക​ലാ​ശാ​ല ഏ​രി​യാ പ​രി​ധി​യി​ലെ എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി.
യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ ഏ​കീ​ക​രി​ക്കു​ക, പ​രീ​ക്ഷ ക​ഴി​ഞ്ഞു ഒ​രു മാ​സ​ത്തി​ന​കം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ക, അ​കാ​ര​ണ​മാ​യി മാ​ർ​ക്ക് ലി​സ്റ്റ് ത​ട​ഞ്ഞു​വ​യ്ക്കു​ക, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വ​ർ​ധി​പ്പി​ച്ച ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ 13 ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്. ചേ​ളാ​രി​യി​ൽ നി​ന്നു നൂ​റു​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മാ​ർ​ച്ച് സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം സ​ച്ചി​ൻ ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ടി. ​ര​ഹ്നാ​സ​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​പി ശ​ര​ത് പ്ര​സാ​ദ്, പി. ​ഐ​ശ്വ​ര്യ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​എ സ​ക്കീ​ർ, സി.​എ​സ് സം​ഗീ​ത്, ബാ​ല​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​രോ​ദ് ചെ​ങ്ങാ​ട​ത്ത്, പി. ​വി​ന​നാ​ഥ്, ഇ. ​അ​ഫ്സ​ൽ, യു​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ഷ​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.