ചേ​ല​ക്കാ​ട് സം​ഘ​ര്‍​ഷം ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍; പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രേ കേ​സ്
Tuesday, January 22, 2019 12:37 AM IST
നാ​ദാ​പു​രം: ചേ​ല​ക്കാ​ട് ടൗ​ണി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രേ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
ചേ​ല​ക്കാ​ട് സ്വ​ദേ​ശി ര​യ​രോ​ത്ത് ഹ​മീ​ദ് (52) നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
പ്ര​ദേ​ശ​ത്തെ ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. അ​ക്ര​മ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ നാ​ദാ​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.