ക്ഷേ​ത്ര​ത്തി​ലെ എ​ഴു​ന്ന​ള്ള​ത്തി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി മ​ഹ​ല്ല് ക​മ്മി​റ്റി
Tuesday, January 22, 2019 12:37 AM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി ക​മ്മോ​ത്ത് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ എ​ഴു​ന്ന​ള്ള​ത്തി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി കൂ​ത്താ​ളി മ​ഹ​ല്ല് ക​മ്മി​റ്റി. ക​ല്ലോ​ട് സു​ബ്ര്മ​ണ്യ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച എ​ഴു​ന്ന​ള്ള​ത്തി​നെ സ്വീ​ക​രി​ക്കാ​ന്‍ കൂ​ത്താ​ളി ക്ഷേ​ത്ര​ത്തി​ന് വി​ളി​പ്പാ​ട് അ​ക​ലെ​യു​ള്ള ജു​മാ​മ​സ്ജി​ദി​ല്‍ മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ള്‍ കാ​ത്തു നി​ന്നു. ട്ര​സ്റ്റി​ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം. ​മോ​ഹ​ന​കൃ​ഷ്ണ​ന്‍, ഉ​ത്സ​വാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു എ​ന്നി​വ​ര്‍​ക്ക് മ​ഹ​ല്ല് സെ​ക്ര​ട്ട​റി എ​ന്‍.​ടി. അ​ബ്ദു​ള്‍​നാ​സ​ര്‍ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ കൈ​മാ​റി.
മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍.​പി. സ​ലാം, പു​ന്നോ​റ​ത്ത് അ​സൈ​നാ​ര്‍, പി.​കെ. അ​ബൂ​ബ​ക്ക​ര്‍, കെ.​പി. കാ​സിം, ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി. സു​നി​ല്‍ കു​മാ​ര്‍, കെ.​എം. രാ​ജ​ന്‍, ബ്രി​ജേ​ഷ് പ്ര​താ​പ്, പി.​വി. സോ​മ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.