ഓ​ട്ടോ ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 22, 2019 12:37 AM IST
തി​രു​വ​മ്പാ​ടി: ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി നി​ർ​മി​ച്ച വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജോ​സി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു.
തി​രു​വ​മ്പാ​ടി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂൾ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാണ് വി​ശ്ര​മ​കേ​ന്ദ്രം പ​ണി​ക​ഴി​പ്പി​ച്ച​ത്.
ആ​സ്ബ​സ്‌റ്റോ​സ് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് മേ​ഞ്ഞ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ ഇ​രി​പ്പി​ട​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
ബ​സ്‌സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് സ്നേ​ഹ​ത​ണ​ൽ എ​ന്ന പേ​രി​ൽ നി​ർ​മി​ച്ച കേ​ന്ദ്ര​ത്തി​ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ചെലവായി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​പ്പ​ൺ വി​ത​ര​ണം ന​ട​ത്തി​യാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, സി​സ്റ്റ​ർ ഡീ​ന, സി​സ്റ്റ​ർ സ​ലോ​മി, എ​ൻ. കെ. ​അ​ബ്ദു​റ​ഹി​മാ​ൻ, ടി.​ജെ. സ​ണ്ണി, സ​ജി പു​തു​പ്പ​റ​മ്പി​ൽ, തോ​മ​സ് വ​ലി​യ​പ​റ​മ്പി​ൽ, ബോ​സ് ജേ​ക്ക​ബ്, ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.