യു​ഡി​എ​ഫ് ക​ള​ക്‌​ട​റേ​റ്റ് വ​ള​യ​ല്‍ സ​മ​രം 23ന്
Tuesday, January 22, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ള്‍​ക്കും അ​ക്ര​മ​രാ​ഷ്‌ട്രീ​യ​ത്തി​നും എ​തി​രേ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 23ന് ​ക​ള​ക്‌​ട​റേ​റ്റ് വ​ള​യു​ം.
രാ​വി​ലെ 10ന് ​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചു വ​ര്‍​ഷ​വും വി​ല വ​ര്‍​ധി​ക്കി​ല്ലെ​ന്നും എ​ല്ലാം ശ​രി​യാ​കു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബി​ജെ​പി​യു​ടെ ബി ​ടീ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. പു​ണ്യ​ഭൂ​മി​യാ​യി വി​ശ്വാ​സി ല​ക്ഷ​ങ്ങ​ള്‍ ക​രു​തു​ന്ന ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​ന്‍ ബി​ജെ​പി​യു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്.
പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന കേ​ര​ള​ത്തെ പു​ന​രു​ദ്ധ​രി​ക്കാ​നോ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നോ കൂ​ട്ടാ​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ വൈ​കാ​രി​ക വി​ഷ​യ​ങ്ങ​ൾ ഊ​തി​വീ​ര്‍​പ്പി​ച്ചും ക​ലാ​പ​ത്തി​ന് കോ​പ്പു​കൂ​ട്ടി​യും ജ​ന​ങ്ങ​ളോ​ട് വെ​ല്ലു​വി​ളി ന​ട​ത്തു​ക​യാ​ണ്. വി​ക​സ​ന​വും പു​രോ​ഗ​തി​യും ച​ര്‍​ച്ച പോ​ലും ആ​കാ​ത്ത ത​ര​ത്തി​ല്‍ മ​തി​ലു​ക​ള്‍ പ​ണി​യു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ന്‍ പ്ര​ബു​ദ്ധ ജ​ന​ത​യ്ക്ക് ക​ഴി​യും. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യും മ​ത​വി​ശ്വാ​സം ത​ക​ര്‍​ക്കാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ​വും പു​ന​രു​ദ്ധാ​ര​ണ​വും അ​ട്ടി​മ​റി​ച്ച​തി​ന് എ​തി​രേ​യും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ള്‍ വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​ചെ​യ​ര്‍​മാ​ന്‍ പി.​ശ​ങ്ക​ര​ന്‍, എം.​എ. റ​സാ​ഖ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.