നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി
Tuesday, January 22, 2019 12:49 AM IST
ആ​റ്റി​ങ്ങ​ൽ: കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു​ക​യ​റി വീ​ടി​ന്‍റെ മ​തി​ലും ഗേ​റ്റും ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ആ​റ്റി​ങ്ങ​ൽ പാ​ല​സ് റോ​ഡി​ൽ അ​മ്മ​ൻ​കോ​വി​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്രം വി​ട്ടു മ​തി​ലി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു എ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കൈ​ക്ക് പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.