ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ നേ​തൃ​ത്വം കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, January 22, 2019 12:49 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ സോ​ളാ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കെ​എ​സ്ഇ​ബി കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൗ​ൺ​സി​ല​ർ​മാ​ർ വൈ​ദ്യു​തി​ഭ​വ​നി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലും ലൈ​ബ്ര​റി​ഹാ​ളി​ലും സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് 2017 മാ​ർ​ച്ച് 23ന് ​ന​ൽ​കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ക​രാ​റും മാ​ർ​ക്ക​റ്റി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, മ​ത്സ്യ സ്റ്റാ​ൾ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 2018 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ൽ​കി​യ 15 ല​ക്ഷം രൂ​പ​യു​ടേ​യും ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2018 മേ​യ് 25ന് ​പ​വ​ർ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് 4271103 രൂ​പ​യു​ടേ​യും ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ ന​ഗ​ര​സ​ഭ​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ട്ടം വ​രു​ത്തു​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ​ക്ക് ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ശേ​ഷം ബാ​ക്കി വ​രു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി യു​ടെ ഗ്രി​ഡി​ലേ​ക്ക് നാ​ല്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ന​ഗ​ര​സ​ഭ​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​വും ബോ​ർ​ഡി​ന് കു​റ​ഞ്ഞ ചി​ല​വി​ൽ വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​യാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്.​ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്.​രേ​ഖ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി​ഭ​വ​നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ അ​ഭാ​വ​ത്തി​ൽ റി​വ്യൂ ബ​ഞ്ചി​ൽ എ​ന​ർ​ജി ആ​ൻ​ഡ് എ​ന​ർ​ജി സേ​വിം​ഗ് വി​ഭാ​ഗം ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ ബി. ​മ​ഞ്ചു​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലും, ലൈ​ബ്ര​റി ഹാ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ർ പാ​ന​ലു​ക​ൾ ചാ​ർ​ജ് ചെ​യ്ത് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നും ഉ​റ​പ്പ് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ഷ്ട്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നും കെ​എ​സ്ഇ​ബി​യെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.