വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ്യോ​മ​സേ​നാ വി​മാ​ന​ങ്ങ​ളു​ടെ​യും ആ​യു​ധ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം ഇ​ന്നും നാ​ളെ​യും
Tuesday, January 22, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം : റി​പ്പ​ബ്ലി​ക്ക്ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "സേ​ന​യെ അ​റി​യാ​ൻ' എ​ന്ന കാ​ന്പ​യി​നി​ലൂ​ടെ ​വ്യോ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശം​ഖു​മു​ഖം എ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​മാ​ന​ങ്ങ​ളു​ടെ​യും ആ​യു​ധ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്നും നാ​ളെ​യും ശം​ഖു​മു​ഖം ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ലാ​ണ് പ്ര​ദ​ർ​ശ​നം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ്യോ​മ​സേ​ന​യെ കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്താ​നും അ​വ​രെ വ്യോ​മ​സേ​ന​യി​ൽ അം​ഗ​മാ​കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് "സേ​ന​യെ അ​റി​യാ​ൻ' എ​ന്ന കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്കൂ​ൾ/​കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും, എ​ൻ​സി​സി, സൈ​നി​ക സ്കൂ​ൾ കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​ർ​ക്കും സ്വ​ന്തം നാ​ട്ടി​ൽ സൈ​ന്യ​ത്തി​ന്‍റെ ദൃ​ശ്യ വി​രു​ന്നു കാ​ണാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്.
ആ​വ്റോ, എ​എ​ൻ-32 വി​മാ​ന​ങ്ങ​ൾ, മി-17, ​സാ​രം​ഗ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, IGLA മി​സൈ​ൽ വി​ക്ഷേ​പി​ണി, വ്യോ​മ​സേ​ന​യു​ടെ ഗ​രു​ഡ് ക​മാ​ൻ​ഡോ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക ആ​യു​ധ​ങ്ങ​ൾ, യു​ദ്ധ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യും ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.
ഏ​തെ​ങ്കി​ലും സ്കൂ​ൾ/​കോ​ള​ജി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​ദ​ർ​ശ​നം കാ​ണാ​ൻ അ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ശം​ഖു​മു​ഖം വ്യോ​മ​സേ​നാ കേ​ന്ദ്രം ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ ഗ്രൂ​പ്പ് ക്യാ​പ്റ്റ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9910003028, 0471-2551361, 4328-7220