കാ​ർ ത​ട​ഞ്ഞ് യാ​ത്ര​ക്കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽപ്പിച്ചു
Tuesday, January 22, 2019 12:51 AM IST
പോ​ത്ത​ൻ​കോ​ട്: വേ​ങ്ങോ​ട് ജം​ഗ്ഷ​നു സ​മീ​പം വേ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി മൂ​ന്നം​ഗം സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. കാ​റി​ൽ വേ​ങ്ങോ​ട് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ഷി​ഹാ​വു​ദ്ദീ​ൻ, സ​ലാം എ​ന്നി​വ​രെ മൂ​ന്ന് പേ​ർ ത​ട​ഞ്ഞ് നി​ർ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി മ​ർ​ദി​ക്കു​ക​യും കൈ​യി​ലി​രു​ന്ന വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റവരെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ർ​ന്ന് വേ​ങ്ങോ​ട് സ്വ​ദേ​ശി പ്രേം​കു​മാ​റി​നെ (41) പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റ് പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് സി​ഐ ഷാ​ജി പ​റ​ഞ്ഞു.