ക​ന്യാ​കു​ള​ങ്ങ​ര ഗ​വ.​എ​ൽ​പി​എ​സി​ൽ ടാ​ല​ന്‍റ് ലാ​ബ്
Tuesday, January 22, 2019 12:51 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ന്യാ​കു​ള​ങ്ങ​ര ഗ​വ.​എ​ൽ​പി​എ​സി​ൽ ചി​ത്ര​മൂ​ല, പാ​വ​മൂ​ല, ഗ​ണി​ത​മൂ​ല, ശാ​സ്ത്ര മൂ​ല, സം​ഗീ​ത മൂ​ല എ​ന്നി​വ​യ​ട​ങ്ങി​യ ടാ​ല​ന്‍റ് ലാ​ബ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. കു​ട്ടി​ക​ളി​ൽ സ്വ​ത​ന്ത്ര ചി​ന്ത വ​ള​ർ​ത്തു​ക, സ്വ​ത​ന്ത്ര​മാ​യി ചി​ത്ര​ര​ച​ന​യ്ക്കു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക, പെ​ൻ​സി​ൽ, ക്ര​യോ​ൺ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്ത് വ​ള​രാ​ൻ അ​വ​സ​രം ന​ൽ​കു​ക, നി​രീ​ക്ഷ​ണ പാ​ട​വം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ചി​ത്ര മൂ​ല​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി പ​ല​ത​രം ചി​ത്ര​ങ്ങ​ൾ, ര​ച​നാ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പു​റ​മേ സ​ബ് ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ന​ഴ്സ​റി​യ്ക്ക് പു​തി​യ മു​ഖഛാ​യ ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ച്ച് എം.​പി. വി​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്കൂ​ൾ അ​ധി​കൃ​ത​ർ.