ലേ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം പ​രി​ശീ​ല​ന​വും ബി​സി​ന​സ് കോ​ണ്‍​ക്ലേ​വും 25 ന്
Tuesday, January 22, 2019 12:51 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഗ​വേ​ഷ​ണ- വ്യാ​പ​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും സ​ന്പൂ​ർ​ണ ഇ- ​ഗ​വ​ർ​ണ​ൻ​സി​നു​ത​കു​ന്ന ലേ​ണിം​ഗ് മാ​നേ​ജിം​ഗ് വ്യൂ​ഹ​ത്തി​ന്‍റെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും 25 ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. വി​വി​ധ സ​ർ​വീ​സ് ദാ​താ​ക്ക​ളു​മാ​യു​ള്ള വ​ണ്‍ ടു ​വ​ണ്‍ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ് മാ​നേ​ജ​ർ​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി ഒ​രു സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും മൂ​ന്നു​പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഡി​ജി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലൂ​ടെ ക​ട​ലാ​സ് ര​ഹി​ത ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക തു​ട​ർ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും ഉ​ദ്ദേ​ശ​മു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 24 ന് ​മു​ൻ​പ് [email protected] എ​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9846377011, 9387829922, 0471 2533518.