പ്ര​ള​യ ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി
Wednesday, January 23, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ലി​മി​റ്റ​ഡും ആ​ർ​പി​ജി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി പ്ര​ള​യ​ബാ​ധി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി. പൊ​ഴു​ത​ന, അ​ച്ചൂ​രാ​നം, കു​ന്ന​ത്തി​ട​വ​ക, ചു​ണ്ടേ​ൽ എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്. 62 ആ​ളു​ക​ൾ​ക്കാ​യി 25 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് അ​ച്ചൂ​ർ എ​സ്റ്റേ​റ്റ് ടീ ​മ്യൂ​സി​യം ഹാ​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ആ​ർ​പി​ജി ഫൗ​ണ്ടേ​ഷ​ൻ, ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ലി​മി​റ്റ​ഡ്, സാം​ബ​വ് എ​ൻ​ജി​ഒ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ്ര​ള​യ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​പി​ജി ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി എ​ച്ച്.​എ​ൻ.​എ​സ്. രാ​ജ്പൂ​ട്ട്, ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം, സാം​ബ​വ് ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി കൃ​ഷ്ണ​പ്ര​സാ​ദ്, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. പ്ര​സാ​ദ്, എ​ച്ച്എം​എ​ൽ വ​യ​നാ​ട് ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​നി​ൻ ജോ​ണ്‍, എ​ച്ച്എം​എ​ൽ എ​ച്ച്ആ​ർ മേ​ധാ​വി വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.