നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബോം​ബേ​റ്; ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Wednesday, January 23, 2019 12:34 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ. വേ​ട്ട​മ്പ​ള്ളി വേ​ങ്ക​വി​ള പ​ശു​വി​ള​ക്കോ​ണം പാ​റ​യി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് കു​മാ​ർ ( 41) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ശ​ബ​രി​മ​ല വി​ഷ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യാ​ണ് രാ​ജേ​ഷ്.
ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ്ര​വീ​ണി​നും മ​റ്റും ബോം​ബെ​റി​യു​ന്ന​തി​ന് വേ​ണ്ട പ്രേ​ര​ണ​യും പ്രോ​ത്സാ​ഹ​ന​വും സ​ഹാ​യ​വും ചെ​യ്ത​തി​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു