പ​ക്ഷി​ഗ്രാ​മ​മാ​കാ​ന്‍ ചി​റ​ക് വി​രി​ച്ച് കി​ദൂ​ര്‍
Wednesday, January 23, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: പ​ച്ച​പ്പ് വെ​ട്ടി​ത്തെ​ളി​ച്ച് കോ​ണ്‍​ക്രീ​റ്റ് കാ​ടു​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന ആ​ധു​നി​ക കാ​ല​ത്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​യോ​ടെ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി സ​ങ്കേ​ത​മൊ​രു​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് കി​ദൂ​ര്‍ ഗ്രാ​മം. കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ക്ഷി​ക​ള്‍​ക്ക് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വി​ള​നി​ല​മൊ​രു​ങ്ങു​ന്ന​ത്.
ജ​ന​സ​മൂ​ഹം വി​ക​സി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് വ​ന​പ്ര​ദേ​ശ​ങ്ങ​ള്‍ ചു​രു​ങ്ങു​ക​യും പ​ക്ഷി മൃ​ഗാ​ദി​ക​ള്‍​ക്കു​ള്ള ആ​വാ​സ​വ്യ​വ​സ്ഥ​ത​ന്നെ ത​കി​ടം മ​റി​യു​ക​യും ചെ​യ്യു​ന്ന വേ​ള​യി​ലാ​ണ് പ​ക്ഷി​ക​ള്‍​ക്ക് വേ​ണ്ടി കി​ദൂ​ര്‍ ഗ്രാ​മം ചി​റ​കു​വി​രി​ക്കു​ന്ന​ത്.
നെ​ല്‍​പാ​ട​ങ്ങ​ളും പാ​റ​പ്ര​ദേ​ശ​ങ്ങ​ളു​ള്ള ലാ​റ്റ​റൈ​റ്റ് ഭൂ​മി​യും ചെ​റി​യ വ​ന​പ്ര​ദേ​ശ​വു​മു​ള്‍​പ്പെ​ടെ വ്യ​ത്യ​സ്ത ഭൂ​പ്ര​ദേ​ശ​ങ്ങ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന കി​ദൂ​ര്‍ ഗ്രാ​മ​ത്തി​ന് അ​ല​ങ്കാ​രം ചാ​ര്‍​ത്തി​യൊ​ഴു​കി​പ്പോ​കു​ന്ന ഷി​റി​യ പു​ഴ​യു​ടെ സാ​ന്നി​ധ്യ​വും പ​ക്ഷി​ക​ളു​ടെ സ്വ​ത​ന്ത്ര്യ വി​ഹാ​ര​ത്തി​ന് അ​നു​കൂ​ല​ഘ​ട​ക​മാ​യി വ​ര്‍​ത്തി​ക്കു​ന്നു. ഇ​തു​വ​രെ ഈ ​പ്ര​ദേ​ശ​ത്ത് നി​ന്നും 174 പ​ക്ഷി​ക​ളെ​യാ​ണ് വി​വി​ധ പ​ക്ഷി നി​രീ​ക്ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്.
വം​ശ​നാ​ശം നേ​രി​ടു​ന്ന ചാ​ര​ത്ത​ല​യ​ന്‍ ബു​ള്‍​ബു​ള്‍, വെ​ള്ള​അ​രി​വാ​ള്‍ കൊ​ക്ക​ന്‍, ക​ട​ല്‍​ക്കാ​ട, ചേ​ര​ക്കോ​ഴി, വാ​ള്‍​കൊ​ക്ക​ന്‍ എ​ന്നി​യ​വ​യു​ള്‍​പ്പ​ടെ 38 ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്ന കൊ​മ്പ​ന്‍ വാ​ന​മ്പാ​ടി, ചാ​ര​ത്ത​ല​യ​ന്‍ ബു​ള്‍​ബു​ള്‍, ഗ​രു​ഡ​ന്‍ ചാ​ര​ക്കാ​ളി, ചെ​ഞ്ചി​ല​പ്പ​ന്‍, ചാ​ര​വ​രി​യ​ന്‍ പ്രാ​വ് തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ ക​ണ്ടു​വ​രു​ന്നു. ഇ​ന്ത്യ​യി​ല്‍, ഈ ​പ്ര​ദേ​ശ​ത്ത് മാ​ത്രം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന മ​ഞ്ഞ വ​രി​യ​ന്‍ പ്രാ​വ് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ്.
പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​നാ​യി കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​വ​ര്‍​ഷം എ​ട്ടോ​ളം ക്യാ​മ്പു​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി, കാ​സ​ർ​ഗോ​ഡ് ബേ​ര്‍​ഡേ​സ് കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കി​ദൂ​ർ ബോ​ര്‍​ഡ് ഫെ​സ്റ്റ് പ​ക്ഷി നി​രീ​ക്ഷ​ക​രു​ടെ പ്ര​ശം​സ നേ​ടി​യി​രു​ന്നു. പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ല്‍ അ​യ​ല്‍ സം​സ്ഥാ​ന​മാ​യ ക​ര്‍​ണാ​ട​ക​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും പ​ക്ഷി​നി​രീ​ക്ഷ​ക​രു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ക്ഷി നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ദൂ​രി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ വി​ശാ​ല​മാ​യ ഡോ​ര്‍​മി​ട്ട​റി നി​ര്‍​മി​ക്കു​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു​വി​ന്‍റെ പ്ര​ത്യേ​ക താ​ല്‍​പ​ര്യ​പ്ര​കാ​രം 70 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​യി വ​രു​ന്നു​ണ്ടെ​ന്നും കു​മ്പ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​എ​ല്‍. പു​ണ്ഡ​രീ​കാ​ക്ഷ പ​റ​ഞ്ഞു. കു​മ്പ​ള കോ​ട്ട​യും തി​രു​വ​ന​ന്ത​പു​രം പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ മൂ​ല​സ്ഥാ​ന​മെ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന അ​ന​ന്ത​പു​രം ത​ടാ​ക ക്ഷേ​ത്ര​വു​മ​ട​ക്കം നി​ര​വ​ധി ശ്ര​ദ്ധാ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന കു​മ്പ​ള​യി​ല്‍ കി​ദൂ​ര്‍ പ​ക്ഷി സ​ങ്കേ​തം ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത് മേ​ഖ​ല​യു​ടെ ടൂ​റി​സം സ്വ​പ്ന​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കി​ദൂ​രി​ല്‍ റ​വ​ന്യു വി​ഭാ​ഗ​ത്തി​ന്‍റെ ത​രി​ശാ​യി​കി​ട​ക്കു​ന്ന പ​ത്തേ​ക്ക​റി​ലാ​ണ് ഡോ​ര്‍​മെ​ട്രി​യ​ട​ക്ക​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. ഡി​ടി​പി​സി​യാ​ണ് പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​ത്. 150 ഓ​ളം പേ​ര്‍​ക്ക് താ​മ​സി​ക്കാ​വു​ന്ന കെ​ട്ടി​ട​ത്തി​ല്‍ മു​ള​ക​ള്‍ കൊ​ണ്ടാ​യി​രി​ക്കും മു​റി​ക​ള്‍ വേ​ര്‍​തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സാം​സ്‌​കാ​രി​ക-​ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഓ​പ്പ​ണ്‍ എ​യ​ര്‍ തി​യേ​റ്റ​റും പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യി കൃ​ഷി​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വ​ഴി​ക​ളി​ല്‍ ചെ​റി​ചെ​ടി​ക​ളും ബാം​ബൂ ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം മു​ള​ക​ളും ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സാ​മൂ​ഹി​ക വ​ന​വ​ല്‍​ക്ക​ര​ണ​വി​ഭാ​ഗ​ത്തി​ന്‍റെ 'ബ​ഡ്ഡിം​ഗ് ബേ​ര്‍​ഡേ​ര്‍​സ്' പ​ദ്ധ​തി പ്ര​കാ​രം ന​ല്‍​കി​യ പ​ക്ഷി നി​രീ​ക്ഷ​ണ പ​രി​ശീ​ല​നം വ​ഴി​യാ​ണ് പ​ക്ഷി നി​രീ​ക്ഷ​ണ കൂ​ട്ടാ​യ്മ​ക​ള്‍ ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്നു വ​ന്ന​ത്. പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ലൂ​ടെ സാ​ങ്കേ​തി​ക​ജ്ഞാ​നം നേ​ടി​യ പ​ക്ഷി​സ്‌​നേ​ഹി​ക​ളാ​ണ് ജി​ല്ല​യി​ലെ പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ, പ​ക്ഷി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യാ​യ 'ഇ ​ബേ​ര്‍​ഡ്‌​സി​ല്‍'​കി​ദൂ​രി​ല്‍​നി​ന്ന് 160 ത​രം പ​ക്ഷി വ​ര്‍​ഗ​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്തി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ രാ​ജു​കി​ദൂ​ര്‍, എം​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​യാ​യ മാ​ക്‌​സിം റോ​ഡ്രി​ഗ​സ്, പ്ര​ശാ​ന്ത് കൃ​ഷ്ണ, രാ​യ​ന്‍ പ്ര​ദീ​പ്, പ​ത്താം​ത​രം വി​ദ്യാ​ര്‍​ഥി ഗ്ലാ​ന്ഡ പ്രീ​തേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മേ​ഖ​ല​യി​ലെ പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.