ആ​ടി​ത്തി​മി​ർ​ത്ത് കാ​വ​ടി​ക​ൾ, ക​ണ്ണും മ​ന​വും നി​റ​ച്ച് വിശ്വനാഥപുരം ഷ​ഷ്ഠി
Tuesday, February 12, 2019 1:26 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പൂ​ക്കാ​വ​ടി​ക​ളും പീ​ലി​ക്കാ​വ​ടി​ക​ളും നി​റ​ഞ്ഞ വി​ശ്വ​നാ​ഥ​പു​രം ക്ഷേ​ത്ര​ത്തി​ലെ ഷ​ഷ്ഠി മ​ഹോ​ത്സ​വം ആ​സ്വാ​ദ​ക ഹൃ​ദ​യ​ത്തെ കീ​ഴ​ട​ക്കി. പു​ത്ത​ൻ​കാ​വ​ടി​ക​ളാ​ൽ ന​യ​ന​മ​നോ​ഹ​ര​പ്ര​പ​ഞ്ചം സൃ​ഷ്ടി​ച്ച വി​സ്മ​യ​ക്കാ​ഴ്ച​യി​ൽ ജ​ന​സാ​ഗ​രം ആ​വേ​ശ​ക്കാ​വ​ടി​യേ​റി. രാ​വും പ​ക​ലും കാ​വ​ടി​ക​ൾ ആ​ടി​ത്തി​മി​ർ​ത്ത​പ്പോ​ൾ ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സാ​ക്ഷി​ക​ളാ​കാ​നെ​ത്തി​യ​ത്.
പു​ല്ലൂ​ർ, തു​റ​വ​ൻ​കാ​ട്, ടൗ​ണ്‍ പ​ടി​ഞ്ഞാ​ട്ടു​മു​റി, കോ​ന്പാ​റ എ​ന്നീ നാ​ലുദേശങ്ങ​ളി​ൽനി​ന്നാ​ണ് കാ​വ​ടി സം​ഘ​ങ്ങ​ൾ രാ​വി​ലെ മു​ത​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​ത്. വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വ​ർ​ണ​പീ​ലി​ക്കാ​വ​ടി​ക​ളും പ്ര​ച്ഛ​ന്ന​വേ​ഷ​ങ്ങ​ളും വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യി​ൽ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ആ​ടി​ത്തി​മി​ർ​ത്ത​പ്പോ​ൾ ആ​സ്വാ​ദ​ക​ർ ആ​വേ​ശ​ത്താ​ൽ ആ​ർ​പ്പു​വി​ളി​ച്ചു.

ഇ​തു​വ​രെ അ​വ​ത​രി​പ്പി​ക്കാ​ത്ത ഭം​ഗി​യാ​ർ​ന്ന പൂ​ക്കാ​വ​ടി​ക​ളും നി​ല​ക്കാ​വ​ടി​ക​ളു​മാ​യാ​ണു വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ളവർ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. നാ​സി​ക് ഡോ​ൾ, ത​വി​ൽ, ശി​ങ്കാ​രി​മേ​ളം, ബാ​ൻ​ഡ് സെ​റ്റ് തു​ട​ങ്ങി​യ വാ​ദ്യ സം​ഘ​ങ്ങ​ളും ക​ര​യാ​ട്ടം, താ​ലം, തേ​ര് എ​ന്നി​വ​യും കാ​വ​ടി​ക്ക് അ​ക​ന്പ​ടി​യേ​കി. ഉ​ച്ച​യ്ക്ക് ര​ണ്ടോടെ കാ​വ​ടി​യാ​ട്ടം സ​മാ​പി​ച്ചു.

കാ​വ​ടി സം​ഘ​ങ്ങ​ൾ ക്ഷേ​ത്ര പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും ക്ഷേ​ത്ര മു​റ്റ​ത്തേ​ക്ക് ക​ട​ക്കാ​നാ​വാ​ത്തവി​ധം ഭ​ക്ത​ർ നി​റ​ഞ്ഞു​ക​വി​ഞ്ഞു.

തു​ട​ർ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് പ്രാ​ദേ​ശി​ക ആ​ഘോ​ഷ​ക്ക​മ്മി​റ്റി​ക​ളു​ടെ പൂ​രം വ​ര​വ് ന​ട​ന്നു. വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പൂ​ര​ങ്ങ​ൾ വൈ​കീ​ട്ട് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ശേ​ഷം കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു. ഒ​ന്പ​ത് ആ​ന​ക​ളാ​ണ് കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്.

ര​ഘു​മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ പാ​ണ്ടി​മേ​ളം അ​ര​ങ്ങേ​റി. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​വ​ടി വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ സ്പെ​ഷൽ പ​ന്ത​ലും ഈ ​വ​ർ​ഷം ഒ​ഴി​വാ​ക്കി​യി​രു​ന്നു.