പു​സ്ത​കോ​ത്സ​വ​ത്തി​നു കൊ​ടി​യി​റ​ങ്ങി
Tuesday, February 12, 2019 1:34 AM IST
തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ അ​ക്ഷ​ര​ത്ത​റ​വാ​ടാ​യ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ദേ​ശീ​യ പു​സ്ത​കോ​ത്സ​വ​വും എ​ഴു​ത്ത​ര​ങ്ങ് സാം​സ്കാ​രി​കോ​ത്സ​വ​വും സ​മാ​പി​ച്ചു. പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മൂ​ഹ​ത്തി​ൽ ധാ​രാ​ളം "ച​വ​ർ' പു​സ്ത​ക​ങ്ങ​ൾ ഇ​ന്നി​റ​ങ്ങു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഏ​തു​ത​രം പു​സ്ത​ക​ങ്ങ​ളാ​ണ് വാ​യി​ക്കേ​ണ്ട​തെ​ന്ന​തി​നെ പ​റ്റി ഏ​റെ ശ്ര​ദ്ധ വേ​ണ്ട കാ​ല​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​വ​ക​ല​ശാ​ലാ ത​ല​ത്തി​ൽ പോ​ലും ഇ​ത്ത​രം നി​ല​വാ​ര​മി​ല്ലാ​ത്ത പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
എ​ഴു​ത്തു​കാ​ര​ന്‍റെ സ്റ്റാ​ർ വാ​ല്യു തീ​രു​മാ​നി​ക്കു​ന്ന​ത് മു​ഖ്യ​ധാ​രാ പ്ര​സാ​ധ​ക​രാ​ണെ​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ പു​സ്ത​കോ​ത്സ​വ അ​വ​ലോ​ക​നം ന​ട​ത്തി സം​സാ​രി​ച്ച അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി. മോ​ഹ​ന​ൻ പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​ർ​ക്ക് അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ റോ​യ​ൽ​റ്റി ന​ൽ​ക​ണം. പു​സ്ത​ക​ച്ചന്ത​ക​ളെ ജ​ന​കീ​യ​വ​ത്ക​രി​ക്കാ​ൻ ദേ​ശീ​യ പു​സ്ത​കോ​ത്സ​വം വ​ഴി അ​ക്കാ​ദ​മി​ക്ക് സാ​ധി​ച്ചു. അ​തു​കൊ​ണ്ടു ത​ന്നെ പ​രി​മി​ത​മാ​യ അ​ക്കാ​ദ​മി പ​രി​സ​ര​ത്തു നി​ന്ന് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ദേ​ശീ​യ പു​സ്ത​കോ​ത്സ​വ​ത്തെ അ​ക്ഷ​ര​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യി അ​ക്കാ​ദ​മി​ക്കു പു​റ​ത്തെ വി​ശാ​ല​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​തി​ന് സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തേ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യം​ഗം ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​എം.​എ​ൻ. വി​ന​യ​കു​മാ​ർ, യു​വ ക​ലാ സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. പൗ​ലോ​സ്, ഇ.​ഡി. ഡേ​വി​സ്, എം.​വി. ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​സ്ത​കോ​ത്സ​വ​ത്തി​ലെ മി​ക​ച്ച സ്റ്റാ​ളു​ക​ൾ​ക്കും പ്ര​സാ​ധ​ക​ർ​ക്കും ക​വ​ർ രൂ​പ​ക​ൽ​പ​ന​യ്ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.