ജി​ല്ല​യി​ൽ ഗു​ണ്ടാ​ലി​സ്റ്റ് ത​യാ​റാ​ക്കു​ന്നു
Tuesday, February 12, 2019 1:34 AM IST
തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ഗു​ണ്ടാ​ലി​സ്റ്റ് ത​യാ​റാ​ക്കി ക്ര​മ​സ​മാ​ധാ​നപാ​ല​നം ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടേ​യും ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളു​ടേ​യും കേ​സ് വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ഘ​ട്ട​ത്തി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പോ​ലീ​സ് വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​രു​ടേ​യും ഗു​ണ്ട​ക​ളു​ടേ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്. തൃ​ശൂ​ർ സി​റ്റി- റൂ​റ​ൽ പ​രി​ധി​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പ്പെ​ട്ട 700ഓ​ളം പേ​രു​ടെ ലി​സ്റ്റാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ തയാറാക്കിയത്. ഇ​തി​ൽ സ​ജീ​വ​മാ​യി രംഗത്തുള്ളവരുടെ പേ​ര് വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​കം ശേ​ഖ​രി​ക്കും. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​മാ​യി പ്ര​ത്യേ​ക ബ​ന്ധ​മു​ള്ള​വ​രു​ടെ ലി​സ്റ്റും ത​യാ​റാ​ക്കും.
ഗുണ്ടകളുടെ കേ​സു​ക​ളും മ​റ്റു പ​ശ്ചാ​ത്ത​ല​ങ്ങ​ളും പ​രി​ശോ​ധി​ച്ചശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ എസിപി​മാ​ർ​ക്കും ഡി​വൈ​എ​സ്പിമാ​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.
ഗുണ്ടകളുടെ താ​മ​സസ്ഥ​ല​ത്തി​ന്‍റേയും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടേ​യും പേ​രു വി​വ​ര​ങ്ങ​ളും ഫോ​ണ്‍ ന​ന്പ​റു​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. അ​ത​ാതു സ​ബ് ഡി​വി​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളുടേയും ഗു​ണ്ടാ​സം​ഘ​ങ്ങ​ളുടേയുെ ലി​സ്റ്റ് തയാ​റാ​ക്കി​യശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​ളി​പ്പി​ച്ച് താ​ക്കീ​തുചെ​യ്ത് വി​ട്ട​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു.