സ്നേ​ഹ​ഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട് മോ​ണ്ട്ഫോ​ർ​ട്ട് സ്കൂ​ൾ
Thursday, February 14, 2019 9:40 PM IST
രാ​ജാ​ക്കാ​ട്: മു​രി​ക്കും​തൊ​ട്ടി മോ​ണ്ട്ഫോ​ർ​ട്ട് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം കൊ​ല്ലം​പ​റ​ന്പി​ൽ മാ​ത്യൂ തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം ന​ട​ത്തി.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഹൈ​റേ​ഞ്ചി​ന് കൈ​ത്താ​ങ്ങാ​യി മോ​ണ്ട്ഫോ​ർ​ട്ട് വാ​ലി സ്കൂ​ൾ അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ​വ​രു​ടെ ത​ക​ർ​ന്ന് വാാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ വീ​ടു​ക​ൾ സ്വ​ന്ത​മാ​യി പ​ണം​മു​ട​ക്കി വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വ​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഇ​തി​നു​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് വ​ച്ചു​ന​ൽ​കു​ന്ന പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, സേ​നാ​പ​തി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ർ​ധ​ന​രും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നും പു​റ​ത്താ​യ​വ​ർ​ക്കു​മാ​ണ് സ്നേ​ഹ​ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കാ​ൻ മാ​നേ​ജു​മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത്.

പ​ദ്ധ​തി​പ്ര​കാ​രം ഏ​റ്റെ​ടു​ത്ത് മു​ല്ല​ക്കാ​ന​ത്ത് നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന​ന്ദ് പ​ള്ളി​വാ​തു​ക്ക​ൽ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ജോ​യി തേ​ക്ക​ന​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തെ​ങ്ങും​കു​ടി, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ, തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.