വെ​യ​ർ​ഹൗ​സ് കോം​പ്ല​ക്സ് ഏ​ലം ക​ർ​ഷ​ക​ർ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കും: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
Thursday, February 14, 2019 9:40 PM IST
ക​ട്ട​പ്പ​ന: ഏ​ലം കൃ​ഷി​യു​ടെ കേ​ന്ദ്ര​മാ​യ വ​ണ്ട​ൻ​മേ​ട്ടി​ൽ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള വെ​യ​ർ​ഹൗ​സ് കോം​പ്ല​ക്സ് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. സം​സ്ഥാ​ന വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ വ​ണ്ട​ൻ​മേ​ട്ടി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വെ​യ​ർ​ഹൗ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​കു​റ​യു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് വെ​യ​ർ​ഹൗ​സി​ന്‍റെ ഗോ​ഡൗ​ണി​ൽ ഗു​ണ​മേ​ൻ​മ ഒ​ട്ടും ന​ഷ്ട​മാ​കാ​ത്ത വി​ധ​ത്തി​ൽസൂ​ക്ഷി​ക്കു​ക​യും വി​ല ഉ​യ​രു​ന്പോ​ൾ വി​ൽ​ക്കു​ക​യും ചെ​യ്യാം. ഇ​ത്ത​ര​ത്തി​ൽ ക​ർ​ഷ​ക​രെ വി​ല​ത്ത​ക​ർ​ച്ച​യി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ക​യാ​ണ് വെ​യ​ർ​ഹൗ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ശീ​തീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള ഗോ​ഡൗ​ണാ​യി വ​ണ്ട​ൻ​മേ​ട് വെ​യ​ർ​ഹൗ​സ് ഉ​ട​ൻ​ത​ന്നെ സ​ജ്ജ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​ബാ​ർ​ഡ് ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന വി​ക​സ​ന നി​ധി (ആ​ർ​ഐ​ഡി​എ​ഫ്) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ലു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു​നി​ല​ക​ളി​ലാ​യി ആ​ധു​നി​ക വെ​യ​ർ​ഹൗ​സ് കോം​പ്ല​ക്സ് നി​സ​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​പ​ണ​ന​ത്തി​നാ​യി ഒ​ന്പ​ത് ക​ട​മു​റി​ക​ൾ, ഉ​ല്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​ന്ന​തി​നും ആ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക ലി​ഫ്റ്റ് സൗ​ക​ര്യം എ​ന്നി​വ​യാ​ണ് സ​മു​ച്ച​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മെ സു​ഗ​ന്ധ​വി​ള​ക​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി താ​പ​നി​യ​ന്ത്രി​ത സം​ഭ​ര​ണ

സം​വി​ധാ​ന​വും ശീ​തീ​ക​ര​ണ സൗ​ക​ര്യ​വും കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന പ​ദ്ധ​തി​പ്ര​കാ​രം 65 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.വെ​യ​ർ​ഹൗ​സ് അ​ങ്ക​ണ​ത്തി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ വാ​ഴൂ​ർ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​എ​ച്ച്. അ​ഷ​റ​ഫ്, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ളി, ത്രി​ത​ല​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വെ​യ​ർ​ഹൗ​സ് മു​ൻ ചെ​യ​ർ​മാ​ൻ സി.​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.