നി​ല​ന്പൂ​രി​ലെ മി​നി സ്റ്റേ​ഡി​യം കോം​പ്ല​ക്സ് നിർമാണ ഉ​ദ്ഘാ​ട​നം നാ​ളെ
Friday, February 15, 2019 1:27 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് നി​ർ​മി​ക്കു​ന്ന മി​നി സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ ഉച്ചയ്ക്കുശേഷം മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ നിർവഹിക്കും.

ഫി​ഫ മാ​ന​ദ​ണ്ഡപ്ര​കാ​ര​മു​ള്ള ഫു​ട്​ബോ​ൾ സ്റ്റേ​ഡി​യം, ആ​ധു​നി​ക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ആ​റു ലൈ​ൻ 400 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക്, നീ​ന്ത​ൽ​ക്കു​ളം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോടെയാണ് കാ​യി​ക എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ട​ത്തി​ൽ കി​റ്റ്കോ മു​ഖേ​ന​ കോംപ്ലക്സ് നി​ർ​മി​ക്കു​ന്ന​ത്. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷത വഹിക്കും. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി.​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.