ആ​ണ്ട് നേ​ർ​ച്ച​യും സ്വ​ലാ​ത്ത് വാ​ർ​ഷി​ക​വും
Friday, February 15, 2019 1:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ഴ​ക്കാ​ട്ടി​രി പൈ​ത​ലി​ന്‍റെ 58-ാമ​ത് ആ​ണ്ട് നേ​ർ​ച്ച​യും സ്വ​ലാ​ത്ത് വാ​ർ​ഷി​ക​വും ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10ന് ​മ​ഖാം സി​യാ​റ​ത്തി​ന് ശേ​ഷം പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ പൈ​ത​ൽ നേ​ർ​ച്ച​യ്ക്ക് തു​ട​ക്ക​മാ​കും.

വൈ​കു​ന്നേ​രം പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ക്കും. നാ​ളെ വൈ​കി​ട്ടു 6.30ന് ​ദ​ഫ് പ്ര​ദ​ർ​ശ​ന​വും രാ​ത്രി ഒ​ൻ​പ​തി​നു സ്വ​ലാ​ത്ത് വാ​ർ​ഷി​ക​വും ദു:​അ​സ​മ്മേ​ള​ന​വും ന​ട​ക്കും.ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് മൗ​ലീ​ദ് പാ​രാ​യ​ണം ന​ട​ക്കും. 10ന് ​ന​ട​ക്കു​ന്ന പ്ര​ഭാ​ഷ​ണം ദു:​അ​ക്ക് അ​ബ്ദു​ൽ അ​സീ​സ് മു​സ്ലി​യാ​ർ മു​ത്തേ​ടം നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന അ​ന്ന​ദാ​ന​വും ന​ട​ക്കും.